ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വിദേശയാത്ര പോയ ഇനത്തില്‍ വിമാന യാത്രയ്ക്കായി ചെലവാക്കിയത് 255 കോടിയിലേറെ രൂപ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. 2016-17 വര്‍ഷത്തില്‍ 76.27 കോടിയും 2017-18 വര്‍ഷത്തില്‍ 99.32 കോടിയുമാണ് മോദിയാത്രയുടെ ചാര്‍ട്ടേഡ് വിമാനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത്. തൊട്ടടുത്ത വര്‍ഷം 79.91 കോടി രൂപ ഈ ഇനത്തില്‍ ചെവഴിച്ചെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. 2016-17ല്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 2017-18 ല്‍ 58,06,630 രൂപയുമാണ് ചെലവഴിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ വിദേശയാത്ര; വിമാന യാത്രയ്ക്കായി ചെലവാക്കിയത് 255 കോടിയിലേറെ രൂപ.
