പെൺകുട്ടികൾക്ക് മാത്രം ആയുളള 4 വർഷത്തെ BSc നഴ്‌സിംഗ് കോഴ്‌സ്‌ ആണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പഠനവും, കമ്മീഷൻഡ് ഓഫീസർ റാങ്കിൽ നിയമനവും ലഭിക്കും.സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ആറു കോളേജുകളിലായി 220 വേക്കൻസികൾ ഉണ്ട്. അവിവാഹിതരായ , 01 ഒക്ടോബർ1995 നും 30 സെപ്റ്റബർ 2003 നും ഇടയിൽ ജനിച്ചവർ മാത്രം (രണ്ടു തീയതികളും ഉൾപ്പെടെ) അപേക്ഷിക്കുക.  +2 സയൻസ് ഗ്രൂപ്പ് പഠിച്ച് 50 % മാർക്കോ അതിന് മുകളിലോ നേടി വിജയിച്ചവരോ , രണ്ടാം വർഷ +2 പഠിച്ചു കൊണ്ടിരിക്കുന്നവരുമോ ആയിരിക്കണം അപേക്ഷകർ. ഉയരം : 152 cm ഉണ്ടായിരിക്കണം.

ഏപ്രിൽ 2020ൽ നടക്കുന്ന CBT (കമ്പ്യൂട്ടർ ബേസ്ഡ് ) ഒബ്ജകടീവ് പരീക്ഷയിലുടെ തിരഞ്ഞെടുക്കുന്നവർക്ക് ,ഇൻറർവ്യൂ, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുണ്ട്.കാഴ്ചശക്തി കുറഞ്ഞവരോ ,അംഗ പരിമിതരോ അപേക്ഷിക്കരുത്.കേരളത്തിൽ ഏഴിമല (കണ്ണൂർ), കൊച്ചി ,തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.ഓൺലൈനായി മാത്രം അപേക്ഷിക്കുക. ₹ 750 /- അപേക്ഷാ ഫീസാണ്. 2019നവംബർ 14 മുതൽ 2019 ഡിസംബർ O2 വരെ മാത്രം അപേക്ഷ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.joinindian army.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.