കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയ വചനസർഗപ്രതിഭാ അവാർഡ് ഫാ. ഷാജി തുന്പേച്ചിറയിലിന്. 25,000രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 24ന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ് ഏബ്രഹാം മാർ യൂലിയോസ് നൽകും.