കേരള സംസ്ഥാനത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹ നടത്തിപ്പിലേക്ക് ഒരു ലക്ഷം രൂപ ധന സഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ആദ്യം ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും യോഗ്യരായ 100പേർക്ക് ധന സഹായം അനുവദിക്കുന്നതാണ്. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കുമായി www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിവാഹ ധനസഹായവുമായി മംഗല്യ സമുന്നതി പദ്ധതി
