ന്യൂഡൽഹി: കാഷ്മീർ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ വിളിച്ചുവരുത്തിയാണ് കോടതി വിമർശനം നടത്തിയത്. കേസിലെ കക്ഷികൾക്ക് ജമ്മു കാഷ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചു.
ജമ്മു കാഷ്മീരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ പരിശോധിക്കുകയുള്ളുവെന്നും ജസ്റ്റീസ് എൻ.വി. രമണ വിശദമാക്കി. കേസിലെ കക്ഷികൾ വളരെ വിശദമായാണ് വാദങ്ങൾ നടത്തിയത്. കേസിൽ കേന്ദ്ര സർക്കാർ ഗൗരവം കാട്ടുന്നില്ലെന്ന തോന്നൽ ഉണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.
കാശ്മീർകേസിൽ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ വിമർശനം
