തിരുവനന്തപുരം: കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വെളിച്ചവും നൽകുന്നതെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ നടത്തിയ പരാമർശം അത്യന്തം ഗുരുതരമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് ഡോ. എം.കെ. മുനീറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചത്. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും നയവും അറിയേണ്ടതുണ്ട്. പി. മോഹനൻ നടത്തിയ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ? ആഭ്യന്തര വകുപ്പിന് ഇത്തരം എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോയെന്നു സർക്കാർ വ്യക്തമാക്കണം. ഇല്ലെങ്കിൽ അതു കേരള ജനതയോടു തുറന്നു പറയേണ്ട ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്.
മുസ്ലീം തീവ്രവാദ പ്രസ്താവന: സർക്കാർ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
