പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂ​ന്നു മാ​സ​ത്തി​ന​കം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​രി​ന് ഇ​ഷ്ട​മു​ള്ള ഏ​ജ​ൻ​സി​യെ കൊ​ണ്ട് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഇ​തി​ന്‍റെ ചെ​ല​വ് ക​രാ​ർ ക​ന്പ​നി​യി​ൽ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.