മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയൻറൽ സ്റ്റഡീസ്(MARIOS) ലഭിക്കുന്ന ഏക വർഷ ബൈബിൾ ഡിപ്ലോമ കോഴ്സിന്റെ രണ്ടാം ബാച്ചിൻറെ ഡിപ്ലോമ നൽകലും മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും 2020 ജനുവരി 5-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മാർ ജോസഫ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെൻറർ ൽ വച്ച് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ നിർവഹിക്കുന്നു. മതാധ്യാപകർക്കും സമർപ്പിതർക്കും അൽമായർക്കും വേണ്ടി നടത്തുന്ന ബൈബിൾ ഡിപ്ലോമ കോഴ്സിന്റെ മൂന്നാം ബാച്ചിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബൈബിൾ അപ്പോസ്റ്റലേറ്റ് കുടുംബക്കൂട്ടായ്മ ഓഫീസുമായി ബന്ധപ്പെടുക. ബഹുമാനപ്പെട്ട വികാരിയച്ചൻമാർ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിച്ച് ഈ കോഴ്സിൽ പങ്ക് ചേർത്താൽ ഉപകാരമായിരിക്കും. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2.00 മുതൽ 5. 30 വരെ ആയിരിക്കും ക്ലാസ്സുകൾ നടക്കുന്നത്.

ഫോണ്‍ നമ്പർ 9447226268, 8848492369