*വാർത്തകൾ*
🗞🏵 *സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ മന്ത്രി തോമസ് ഐസക്കിന് സി.പി.ഐയുടെ രൂക്ഷവിമര്‍ശനം.* ധനകാര്യ മാനേജ്മെന്‍ില്‍ ധനമന്ത്രി പരാജയമാണെന്ന് സി.പിഐ നിര്‍വാഹകസമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ധനവകുപ്പിലെ പ്രതിസന്ധി ഇടതുമുന്നണി യോഗത്തിലുന്നയിക്കാനാണ് സി.പിഐ തീരുമാനം
🗞🏵 *തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകന് എതിരെ വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ഥികളുടെ പരാതി.* മിഡ് സെമസ്റ്റര്‍ പരീക്ഷയുടെ ഇന്റേണലിന് വിദ്യാര്‍ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ചെന്നാണ് പരാതി. മാര്‍ക്ക് കൂടുതല്‍ വേണമെങ്കില്‍ വ്യക്തിപരമായി കാണാന്‍ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. വേണ്ടത്ര യോഗ്യതയില്ലാത്ത അധ്യാപകനെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
🗞🏵 *വെള്ളൂർ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.* കമ്പനി കേരളത്തിന് കൈമാറുന്നത് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം എതിർത്തു. എച്ച്എൻഎല്ലിനു കേരളം നിശ്ചയിച്ച 25 കോടി രൂപ തുച്ഛമായ തുകയാണെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
🗞🏵 *എയര്‍ഇന്ത്യ വില്‍ക്കുന്നതിനുളള ശ്രമങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍.* എയര്‍ഇന്ത്യ വാങ്ങുന്നതിന് സാമ്പത്തിക ശേഷിയുളളവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. എയര്‍ഇന്ത്യ വില്‍ക്കുന്നതിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ റോഡ് ഷോയടക്കം സംഘടിപ്പിച്ചിരുന്നു.
🗞🏵 *പ്രളയ ദുരിതാശ്വാസ വിതരണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ രൂപീകരിച്ച അദാലത്തിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിസഹകരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലേക്ക്.* മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് എറണാകുളത്തെ സ്ഥിരം ലോക്അദാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദാലത്ത് ചെയര്മാന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചു.
🗞🏵 *ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും കുടുംബത്തിന്റെയും പട്ടിണിസമരം.* കോഴിക്കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കഞ്ഞി പാകം ചെയ്തായിരുന്നു പ്രതിഷേധം. വിവിധ ഡിപ്പോകളില്‍ സംയുക്ത യൂണിയനുകളുെട നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്.
🗞🏵 *ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ദേവസ്വം ഓംബുഡ്സ്മാൻ വിശദീകരണം തേടും.* മരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്ന് ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ രാമൻ വ്യക്തമാക്കി.
🗞🏵 *മഹാരാഷ്ട്രയില്‍ ശിവസേനക്കും എന്‍സിപിക്കുമൊപ്പം സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.* ശിവസേന പൊതുമിനിമം പരിപാടിയില്‍ ഉറച്ചുനില്‍ക്കണം. ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
🗞🏵 *മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അധ്യാപകരെ വീണ്ടും ചോദ്യംചെയ്യുന്നു.* ഐഐടി ഗസ്റ്റ് ഹൗസില്‍വച്ചാണ് ചോദ്യംചെയ്യുന്നത്. രണ്ടാംതവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
🗞🏵 *ഹെല്‍മറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി.* ഗതാഗതനിയമലംഘനങ്ങള്‍ കായികമായല്ല നേരിടേണ്ടത്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണം. ഹെല്‍മറ്റ് പരിശോധനക്കടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഡിജിപി 2012ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പായില്ലെന്നും കോടതി വിമര്‍ശിച്ചു.
🗞🏵 *ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു.* രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ റനിൽ വിക്രമസിംഗെ രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
🗞🏵 *എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന വാഹനങ്ങൾ നീക്കി.* മുന്‍പ് സഞ്ചരിക്കാന്‍ അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്ച്യുണറുമാണ് റദ്ദാക്കിയിരിക്കുന്നത്. സോണിയയെയും രാഹുലിനെയും ഉയര്‍ന്ന സുരക്ഷ നല്കുന്ന വിഭാഗത്തില്‍ നിന്ന് മാറ്റിയതിന് തൊട്ട് പിന്നാലെയാണ് നീക്കം.
🗞🏵 *പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ക്കെതിരെ വടകരയിലെ സിപിഎം പ്രാദേശിക നേതൃത്വം.* പൊലിസിന്റെ പെരുമാറ്റം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ആഭ്യന്തര വകുപ്പില്‍ കാര്യങ്ങള്‍ തോന്നുന്നത് പോലെയാണ് നടക്കുന്നതെന്ന പരാതിയാണ് പ്രാദേശിക നേതാക്കള്‍ രഹസ്യമായി പങ്കുവെയ്ക്കുന്നത്.
🗞🏵 *മാര്‍ക്ക് തട്ടിപ്പില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ.* ക്രമവിരുദ്ധമായി മാര്‍ക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണം . അന്വേഷണമില്ലെങ്കില്‍ എസ്എഫ്ഐ തെരുവിലിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് വി.പി. സാനു മുന്നറിയിപ്പ് നൽകി.
🗞🏵 *തിരുവനന്തപുരം പാറ്റൂരില്‍ സ്വകാര്യ നഴ്സിങ് കോളജിനുനേരെ കെ.എസ്.യുവിന്റെ ആക്രമണം.* കോളജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തെത്തിയ പ്രവര്‍ത്തകര്‍ ചില്ലുകള്‍ അടിച്ചുതകര്തെന്നാണ് പരാതി. ആക്രമണത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. കോളജിന്റേത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നാണ് കെ.എസ്.യു. വാദം.
🗞🏵 *കെ.എസ്.യു പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.എൽ.എയെ മർദിച്ച പൊലീസുകാരെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറിയ സംഭവത്തിൽ നടപടി വരും.* നാലു എംഎൽഎമാര്ക്കെതിരെയായിരിക്കും നടപടി. സസ്പെന്‍ഷനോ ശാസനയോ ഉണ്ടായേക്കും. നടപടി നാളെ നിയമസഭയില്‍ സ്പീക്കര്‍ പ്രഖ്യാപിക്കും.
🗞🏵 *നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള വാഹന നിരോധനം ഭാഗികമായി നീക്കിത്തുടങ്ങി.* പമ്പയിൽ ഭക്തരെയിറക്കി ഒരുമണിക്കൂറിനകം നിലക്കലിലെത്തി വാഹനം പാർക്ക് ചെയ്യണമെന്ന നിബന്ധനയോടെയാണ് കടത്തിവിടുന്നത്. ഇതോടെ പമ്പയിൽ ഗതാഗത കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പൊലീസ്.
🗞🏵 *സ്കൂൾ യൂണിഫോമുമായി യാതൊരു ചേർച്ചയുമില്ലെന്ന് ആരോപിച്ച് വിദ്യാർഥിനികളുടെ ലെഗ്ഗിങ്സ് നിര്‍ബന്ധിച്ച് അഴിച്ചുമാറ്റിയെന്ന് പരാതി.* പശ്ചിമ ബംഗാളിലെ ബോൽപുറിലെ ബീർബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
🗞🏵 *മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതിനോട്ടീസ്.* ഉത്തർപ്രദേശിലെ അലഹബാദിൽ ഇന്ദിര ജനിച്ച ആനന്ദ് ഭവനാണ് നാലരക്കോടി രൂപയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്.
🗞🏵 *കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി .* 2020 മാർച്ച് 28 വരെ ഇനി ഇവിടെനിന്നു പകൽസമയം വിമാനസർവീസുകൾ ഉണ്ടാകില്ല. എല്ലാദിവസവും രാവിലെ 10-ന് വിമാനത്താവള റണ്‍വേ അടയ്ക്കും. വൈകുന്നേരം ആറിന് തുറക്കും.
🗞🏵 *സിവിൽ സർവീസിൽ ഒബിസി ക്വാട്ട ലഭിക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന പരാതിയിൽ തലശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിനെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ട്.* ഒബിസി സംവരണത്തിന് ആസിഫിനു യോഗ്യതയില്ലെന്നു എറണാകുളം കളക്ടർ എസ്. സുഹാസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
🗞🏵 *മദ്യപിച്ചു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിയെ നാട്ടുകാർ മർദിച്ചു.* കർണാടകയിലെ ബദാമിയിലാണു സംഭവം. ഓസ്ട്രേലിയൻ പൗരനായ ജയിംസ് വില്ല്യത്തിനാണു ചൊവ്വാഴ്ച മർദനമേറ്റത്.
🗞🏵 *വാളയാർ കേസിൽ പുനരന്വേഷണത്തിന് സർക്കാർ ഹൈക്കോടതിൽ അപ്പീൽ നൽകി.* പ്രതികളെ വെറുതെവിട്ട നടപടി പുന:പരിശോധിക്കണമെന്നാണു അപ്പീലിലെ ആവശ്യം. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നു സമ്മതിച്ചാണു സർക്കാർ അപ്പീൽ നൽകിയത്.
🗞🏵 *ഷാഫി പറന്പിൽ എംഎൽഎയ്ക്കെതിരായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.* പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭവത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു.
🗞🏵 *ജമ്മു കാഷ്മീരി ന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.* രാജ്യസഭയിലാണ് അമിത്ഷാ ഇതുസംബന്ധിച്ച നിലപാട് വിശദമാക്കിയത്.
🗞🏵 *150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു.* വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
🗞🏵 *ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ.* ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൈയയച്ച് സഹായിച്ചിട്ടുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
🗞🏵 *പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും പരസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങള്‍ സഭ തുടരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.*
🗞🏵 *മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു.* ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സന്ദര്‍ശനം.
🗞🏵 *പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യ ഉൽപ്പാദനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് വിദ്യാർഥികള്‍ ഭീമ ഹർജി നല്കി.* കണ്ണൂർ കാസർകോട് ജില്ലകളിലെ എ ഡി എസ് യു പ്രവർത്തിക്കുന്ന ഇരുന്നൂറിൽപ്പരം വിദ്യാലയങ്ങളിൽ നിന്നായി കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഹർജിയിൽ ഒപ്പ് വെച്ചു.
🗞🏵 *മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ.* താൻ ഉദ്ദേശിച്ചത് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട് സംഘടനകളെയാണെന്നും അവരാണ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നും മോഹനൻ വിശദീകരിച്ചു.
🗞🏵 *പുക അലാറം അടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.* കോയന്പത്തൂരിൽനിന്നും പറന്നുയർന്ന വിമാനമാണ് മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന്റെ കാർഗോ ഭാഗത്തുനിന്നാണ് പുക മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
🗞🏵 *ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദനീയമാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആർ. ഗവായ്.* ശബരിമലയുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ ഹർജി പരിഗണിക്കവേയാണു ജഡ്ജിയുടെ പരാമർശം.
🗞🏵 *മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പി. മോഹനന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി കെ. സുധാകരൻ എംപി രംഗത്ത്.* സിപിഎമ്മാണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു.
🗞🏵 *കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ചതു പുനപരിശോധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.* വിഷയം അടഞ്ഞ അധ്യായമാണെന്നും കോണ്‍ഗ്രസിനു വേണമെങ്കിൽ ചോദിച്ചുകൊണ്ടേ ഇരിക്കാം എന്നും ഒരു മുതിർന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 *എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപറേഷനും വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.* ഈ സ്ഥാപനങ്ങൾ രാജ്യത്തിന്റെ അഭിമാനങ്ങളായിരുന്നെന്നും സ്വർണപ്പക്ഷികളെയാണു വിറ്റഴിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
🗞🏵 *രാജ്യമെന്പാടും പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.* ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ ഇതിൽ ഇല്ലെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു.
🗞🏵 *എൻസിപി അധ്യക്ഷൻ ശരത് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി.* മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനിൽക്കവെ പവാർ ഡൽഹിയിലെത്തി മോദിയെ കണ്ടതിലാണ് കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്.
🎄🌲🎄🌲🎄🌲🎄🌲🎄🌲🎄
*ഇന്നത്തെ വചനം*
യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:
സ്വര്‍ഗരാജ്യം, തന്‍െറ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.
വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന് ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.
വീണ്ടും അവന് വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്‍െറ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍.
എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന് വയലിലേക്കും, വേറൊരുവന് വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു.
രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
അനന്തരം, അവന് ഭൃത്യന്മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.
അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.
ആ ഭൃത്യന്മാര് നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.
രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന് മൗനം അവലംബിച്ചു.
അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
(മത്തായി 22 : 1-14)
🎄🌲🎄🌲🎄🌲🎄🌲🎄🌲🎄
*വചന വിചിന്തനം*
വിളിക്കപ്പെട്ടവര്‍ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം
ക്ഷണിക്കപ്പെട്ടവര്‍ വിവാഹ വിരുന്നിന് വരാന്‍ വിസമ്മതിക്കുന്നു. എന്നിട്ട് ഒരുവന് വയലിലേയ്ക്കും വേറൊരുവന് വ്യാപാരത്തിനും പൊയ്ക്കളയുന്നു (22,5). എന്താണതിനു കാരണം? അവര്‍ക്ക് വിവാഹ വിരുന്നിനേക്കാള്‍ പ്രാധാന്യമുള്ളതായിരുന്നു കൃഷിയും കച്ചവടവും.ഇങ്ങനെയാണ് പലര്‍ക്കും സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുന്നത്. കൃഷിയും കച്ചവടവും ജീവിതത്തിലെ ഏറ്റവും വലിയ മൂല്യമാകുമ്പോള്‍ ഓര്‍മ്മിക്കുക, നീ സ്വര്‍ഗ്ഗരാജ്യത്തിനു പുറത്തായിരിക്കുന്നു.
🎄🌲🎄🌲🎄🌲🎄🌲🎄🌲🎄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*