ഡല്‍ഹി: അസമിന് സമാനമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍‌.ആര്‍.‌സി) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമ​​െന്‍റില്‍. ഏതെങ്കിലും മതത്തില്‍ വിശ്വാസിച്ചു എന്നത് കൊണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു.

അതേസമയം പശ്ചി ബംഗാളില്‍ എന്‍‌.ആര്‍.‌സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. മതത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ ബംഗാളില്‍ ആര്‍ക്കും കഴിയില്ലെന്നും തന്‍െറ സര്‍ക്കാര്‍ ആളുകളെ വര്‍ഗീമായി വിഭജിക്കില്ലെന്നും മമത പറഞ്ഞു.

എന്‍.‌ആര്‍‌.സി റിപ്പോര്‍ട്ടില്‍ പേരില്ലാത്തവര്‍ക്ക് തഹസില്‍ തലത്തില്‍ രൂപീകരിച്ച ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ എന്‍‌.ആര്‍.‌സി അന്തിമപട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേരാണ് പുറത്തായത്.