*വാർത്തകൾ*
🗞🏵 *പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക തങ്ങളുടെ പഴയ നിലപാട് മാറ്റി* . വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. നാലു ദശാബ്ദമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം തിരുത്തിയത്. ശക്തമായ പ്രതിഷേധവുമായി പലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തി. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ രാജ്യാന്തര നിയമലംഘനമായി കണക്കാക്കാനാവില്ലെന്ന് പോംപെയോ പറഞ്ഞു.
🗞🏵 *ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന.* ഫീസ് വർദ്ധനവ് പിൻവലിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് പ്രസ്താവിച്ചെങ്കിലും പ്രകടനത്തിൽ മുഴങ്ങിക്കേട്ടത് കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നും മറ്റുമുള്ള രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികൾ അഴിച്ചുവിട്ട ആക്രമണത്തിനെതിരെ അദ്ധ്യാപകർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
🗞🏵 *സ്‌കൂളിൽ മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ.* കോട്ടയം ജില്ലയിലെ പുത്തന്‍പുറത്താണ് സംഭവം. ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ നിന്നാണ് കള്ളൻ സിസിടിവി മോഷ്ടിച്ചത്. കഴിഞ്ഞ മാസം ഇവിടെ മോഷണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചത്.
🗞🏵 *കേരളത്തിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളും, മാവോയിസ്റ്റുകളും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ബി ജെ പി ജനറൽ സെക്രട്ടറി എം. ടി രമേശ്.* അഭിമന്യുവിന്റെ മരണത്തിനു പിന്നിലുള്ള ഭീകര സംഘടന ഏതാണെന്ന് തുറന്നു പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോ എന്നും എം. ടി രമേശ് ചോദിച്ചു. കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞതിന് പിന്നാലെയാണ് എം ടി രമേശിന്റെ പ്രതികരണം.
🗞🏵 *ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം.* ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗുജറാത്തിലെ കച്ച് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായിരുന്നു
🗞🏵 *ഗതാഗതക്കുരുക്കിൽ ഭാര്യ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശാസന.* ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നിൽ നിർത്തി ശിക്ഷിച്ചു. ഓഫിസിൽനിന്നു ഡിജിപി പോയതിനുശേഷവും ഇവർക്കു തിരികെ പോകാൻ അനുമതി ലഭിച്ചില്ല. ഒടുവിൽ അസോസിയേഷൻ നേതാക്കൾ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
🗞🏵 *ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകള്‍ നല്‍കി നടന്‍ രജനികാന്ത് രംഗത്ത്.* തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രജനികാന്ത് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ തലൈവരുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീമായി.
🗞🏵 *നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
🗞🏵 *ഇൻഫോസിസ് അടക്കമുള്ള ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതായി പരാതി.* ഇതു സംബന്ധിച്ച് ഇൻഫോസിസ് എച്ച്.ആർ. വിഭാഗം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. എച്ച്.ആർ. ഓഫീസർ എന്ന വ്യാജേന സുമേഷ് എന്ന ആൾ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഇൻഫോസിസ് എച്ച്.ആർ. വിഭാഗത്തിലെ സന്തോഷ് കുമാർ ഇലക്ട്രോണിക് സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
🗞🏵 *ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തിയേക്കും.* വ്യക്തിഗത നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും രണ്ടായി തിരിച്ച് ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നതാണ് പരിഗണിക്കുന്നത്
🗞🏵 *ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സരവും സുപ്രീംകോടതി വിധിയെ തുടർന്ന് വൻതുക കുടിശ്ശികയായി വന്നതിനേയും തുടർന്ന് ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ മൊബൈൽഫോൺ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങുന്നു.* ഡിസംബർ ഒന്ന് മുതൽ വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം.
🗞🏵 *ശബരിമല ദർശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു.* തമിഴ്നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെൺകുട്ടിയെ പമ്പയിൽ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
🗞🏵 *സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി.* വിഷയത്തിൽ സർക്കാർ അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. കോടതിയുടെ ഉത്തരവ് ഇന്നുമുതൽ നടപ്പിലാക്കിയേക്കും. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പോകാമെങ്കിലും തീർത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
🗞🏵 *ബിജെപിയുമായി ചേരുന്നതിന് തന്റെ പാർട്ടിക്ക് വിമുഖതയൊന്നുമില്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി.* മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി
🗞🏵 *ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് മദ്രാസ് ഐഐടിയിൽ നടന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.* വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിർത്തിയത്
🗞🏵 *വിവാദ സന്യാസി നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാർ ഗുജറാത്ത് ഹൈക്കോടതിയിൽ.* തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.
🗞🏵 *സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ സർക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയിൽ കടന്നാക്രമിച്ച് വി.ഡി.സതീശൻ എം.എൽ.എ.* വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാൻ പണ്ട് വീട്ടുകാരണവൻമാർ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സർക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് ധനകാര്യമന്ത്രിയുടെ മറുപടി.
🗞🏵 *രാജ്യസഭയിലെ മാർഷൽമാരുടെ യൂണിഫോമിൽ വരുത്തിയ മാറ്റം പുനഃപരിശോധിക്കുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ വെങ്കയ്യ നായിഡു *
🗞🏵 *ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ കൊളംബോയിലെത്തി.* അദ്ദേഹം പുതിയ പ്രസിഡന്റ് ഗോതാബായ രാജപക്സെയെ സന്ദർശിച്ചു. മുൻകൂട്ടി നിശ്ചയിക്കാത്ത ഹ്രസ്വ സന്ദർശനമായിരുന്നു ജയ്ശങ്കറുടേതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
🗞🏵 *ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി.* നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
🗞🏵 *മങ്ങാട്ടുപറമ്പിലെ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ എറണാകുളത്തിന്റെ കൈയിൽ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്.* 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്.
🗞🏵 *സംസ്ഥാന മന്ത്രിമാർക്ക് വീട്ടുവാടകയ്ക്കായി നൽകുന്ന ബത്ത ഇരട്ടിയാക്കി വർധിപ്പിക്കാൻ ഹരിയാണ മന്ത്രിസഭാ യോഗം തീരുമാനിച്ചു.* നിലവിലുണ്ടായിരുന്ന 50000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് തുക വർധിപ്പിച്ചത്
🗞🏵 *യു.എ.പി.എ കേസിൽ പോലീസിനെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.* ലൈബ്രറികളിൽ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാൽ മതിയാകില്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ലെന്നും യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും കാനം കോഴിക്കോട് പറഞ്ഞു.
🗞🏵 *ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദിന് കെ.എസ്.യു. ആഹ്വാനം ചെയ്തു.*
🗞🏵 *ഫോൺ ചോർത്താൻ രാജ്യത്തെ പത്ത് ഏജൻസികൾക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സർക്കാർ.* സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജൻസ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജൻസികൾക്കാണ് ഫോൺ ചോർത്താൻ അധികാരമുള്ളത്. എന്നാൽ, ഏതെങ്കിലും വ്യക്തിയുടെ ഫോൺ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയെ അറിയിച്ചു.
🗞🏵 *ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.* ന്യൂഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇതേത്തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രകമ്പനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
🗞🏵 *ദേശീയ തലത്തിലുള്ള റീച്ച് മീഡിയ ഫെലോഷിപ്പിന് (2019–20) മനോരമ ആരോഗ്യം സീനിയർ സബ് എഡിറ്ററായ ആശാ തോമസ് അർഹയായി.* മാനസികാരോഗ്യമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് ഫെലോഷിപ് പുരസ്കാരം. മാനസിക സമ്മർദം, മനശ്ശാസ്ത്ര പ്രഥമശുശ്രൂഷ എന്നിവ ആസ്പദമായ ലേഖനങ്ങളാണ് ആശാതോമസിനെ ഫെലോഷിപ്പിന് അർഹയാക്കിയത്.ആശാതോമസ്.വി റ്റി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകളും നെടുംകുന്നം രാജീവ് ടി എബ്രഹാമിന്റെ ഭാര്യയുമാണ്. മകൻ ബാപ്റ്റി രാജീവ്
🗞🏵 *അടുത്തവർഷംമുതൽ സംസ്ഥാന സ്കൂൾ കായികോത്സവം അഞ്ച് ദിവസമായേക്കും.* ഇതിനുള്ള ശുപാർശ പൊതുവിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം സർക്കാരിന് സമർപ്പിക്കും. മേളയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കുട്ടികളുടെ ശാരീരികസ്ഥിതി നിലനിർത്തുന്നതിന് ബാലാവകാശവുംകൂടി പരിഗണിച്ചുള്ള പരിഷ്കാരമാകും വരിക. അടുപ്പിച്ചുള്ള മത്സരങ്ങളും മേളകളും ആരോഗ്യത്തെ ബാധിക്കുന്നു എന്ന കണ്ടെത്തലും ഇതിന് പിന്നിലുണ്ട്.
🗞🏵 *തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തന്റെ വിവാഹം തടസ്സമാവില്ലെന്ന് റായ്ബറേലിയിലെ കോൺഗ്രസ് എംഎൽഎ അദിതി സിങ്.* പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അംഗദ് സിങ് സൈനിയുമായുള്ള വിവാഹത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
🗞🏵 *അഗാധമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ് തിരുസഭ ധന്യപദവിയിലേക്ക് ഉയര്‍ത്തിയ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണം പുതിയ തലങ്ങളിലേക്ക്.* ലുക്കീമിയയെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാർളോയുടെ മദ്ധ്യസ്ഥതയിൽ രോഗസൗഖ്യം ലഭിച്ചതായി വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ മെഡിക്കൽ കൗൺസിൽ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ഇനി പ്രസ്തുത രോഗസൗഖ്യത്തെ സംബന്ധിച്ച വിശദാംശങ്ങൾ ദൈവശാസ്ത്ര കമ്മീഷന്റെ പരിഗണനയ്ക്കായി പോകുമെന്നും അധികം വൈകാതെ ഈ കൗമാര ബാലന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ വൈദികനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി* . ഇക്കഴിഞ്ഞ വെള്ളിയാഴ്ച എനുഗു സംസ്ഥാനത്ത് നിന്നുമാണ് ആയുധധാരികളായ അജ്ഞാതര്‍ ഫാ. തിയോഫിലൂസ് എന്‍ഡുലു എന്ന വൈദികനെ തട്ടിക്കൊണ്ടുപ്പോയത്. പാസ്റ്ററല്‍ കൗണ്‍സലിംഗ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് അമാന്‍സിയോഡ് റോഡില്‍ വെച്ചാണ് എനുഗു സംസ്ഥാനത്തിലെ ഇഹുവോനിയ സെന്റ് പാട്രിക് കത്തോലിക്കാ ഇടവക വികാരിയായ ഫാ. തിയോഫിലൂസ് എന്‍ഡുലുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
🗞🏵 *തീവ്ര ഇസ്ലാമികത പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയക്ക് പിന്നാലെ ശക്തമായ നിലപാടുമായി ഫ്രഞ്ച് ഭരണകൂടവും* . ഇസ്ലാമിക മതമൗലീകവാദവുമായി ബന്ധപ്പെട്ട പന്ത്രണ്ട് ആരാധനാ കേന്ദ്രങ്ങളും, മൂന്നു സ്കൂളുകളും, ഒന്‍പതോളം ഇസ്ളാമിക അസോസിയേഷനുകളും അടച്ചുപൂട്ടിയതായി ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് ആഭ്യന്തര സ്റ്റേറ്റ് സെക്രട്ടറി ലോറെന്റ് നുനെസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മതമൗലീകവാദത്തെ തടയുവാനുള്ള ദേശീയപദ്ധതി (പ്ലാന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് റാഡിക്കലൈസേഷന്‍) യുടെ ഭാഗമായിട്ടാണ് നിലവിലെ നടപടിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പരിസിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
🗞🏵 *കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍.* ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു.ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവുംസാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്.
🗞🏵 *യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് ജലീല്‍ പാസ്സ് ആണെന്ന് മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.* 2019- ലെ സര്‍വ്വകലാശാല നിയമങ്ങളും. ഭേദഗതികളും എന്ന ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
🗞🏵 *പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നക്കാരൊന്നുമല്ല* , യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രംഗത്ത്.
🗞🏵 *മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.എം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പായി മാറിയിരിക്കുന്നുവെന്ന്* പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി
🍁🌿🍁🌿🍁🍂🍃🍁🌿🍁🌿
*ഇന്നത്തെ വചനം*
അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രഷ്‌ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്‌ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി.
പത്രോസ് അവനെ മാറ്റിനിറുത്തി തടസ്‌സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ.
യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്‍െറ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്. നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍െറ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.
സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
മനുഷ്യപുത്രന്‍ സ്വപിതാവിന്‍െറ മഹത്വത്തില്‍ തന്‍െറ ദൂതന്‍മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.
മനുഷ്യപുത്രന്‍ തന്‍െറ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 16 : 21-28
🍁🌿🍁🌿🍁🍂🍃🍁🌿🍁🌿
*വചന വിചിന്തനം*
മനുഷ്യപുത്രന്‍ മഹത്വത്തില്‍ വരുമ്പോള്‍ പ്രതിഫലം നല്‍കും
സഹനത്തിലൂടെയേ മഹത്വത്തിലേയ്ക്ക് പ്രവേശിക്കാനാകൂ എന്ന് നമ്മെ ഇന്നത്തെ വചനഭാഗം ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. സഹനം നിനക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് തടസം പറയുന്ന പത്രോസിനെ, ‘സാത്താനേ’ എന്ന് വിളിച്ച് ശാസിക്കുന്നു. അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന് പറയുന്നു.
ഇതെല്ലാം സൂചന നൽകുന്നത്, ശിഷ്യർ തങ്ങളുടെ ജീവിതത്തിലെ സഹനങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നതിലേയ്ക്കാണ്. സ്വന്തം ജീവിതത്തിലെ സഹനങ്ങളെ ഈശോയിലേയ്ക്ക് കൂടുതൽ അടുക്കാനുള്ള അവസരങ്ങളാക്കി നമുക്ക് മാറ്റാം. സഹിക്കുന്ന മനുഷ്യർ നമുക്കു ചുറ്റും ഒട്ടേറെയുണ്ട്. അവർക്ക് വേണ്ടിക്കൂടി പ്രാർത്ഥിക്കാം.
🍁🌿🍁🌿🍁🍂🍃🍁🌿🍁🌿
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*