80വയസ്സെത്തിയ “ലൂംസ” യൂണിവേഴ്സിറ്റി
നവംബര് 14-Ɔοതിയതി വ്യാഴാഴ്ച റോമിലെ ലുംസാ യൂണിവേഴ്സിറ്റിയിലെ (Libera Universita Maria Assumpta – LUMSA) 6000-ത്തില് അധികംവരുന്ന വിദ്യാര്ത്ഥിനീ വിദ്യാര്ത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. റോമാ നഗരത്തില് വളര്ന്നുവന്ന വിഖ്യാതമായ ലൂംസാ യൂണിവേഴ്സിറ്റി അതിന്റെ സ്ഥാപനത്തിന്റെ 80-Ɔο വാര്ഷികം അനുസ്മരിച്ചുകൊണ്ടാണ് അതിന്റെ വിദ്യാഭ്യാസക്കൂട്ടായ്മ വത്തിക്കാനിലെ പോള് ആറാന് ഹാളില് പാപ്പാ ഫ്രാന്സിസിനും ചുറ്റും സമ്മേളിച്ചത്.
കൂട്ടായ്മയും ഐക്യദാര്ഢ്യവും വളര്ത്തുന്ന സ്ഥാപനം
“യൂണിവേഴ്സിറ്റി”എന്ന വാക്കിന് സമൂഹം കമ്യൂണിറ്റി എന്നാണര്ത്ഥം. യുവതലമുറകള് അറിവ് നേടുവാനും അവരെ ലോകത്തുള്ള മനുഷ്യരുമായി ഇടപഴകിക്കുവാനും, അവര്ക്കൊപ്പം ജീവിക്കാനും യുവജനങ്ങളെ ഒരുക്കുന്ന, കൂട്ടായ്മയും ഐക്യദാര്ഢ്യവും വളര്ത്തുന്ന പ്രസ്ഥാനമാണ് യൂണിവേഴ്സിറ്റിയെന്ന് പാപ്പാ ആമുഖമായി സമര്ത്ഥിച്ചു. അതിനാല് യൂണിവേഴ്സിറ്റികള് പൊതുഭവനമായ ഭൂമിയോടും മാനവികതയോടുമുള്ള പ്രതിബദ്ധത തെളിയിക്കുന്നതും, അവയില് പ്രാവീണ്യം നല്കുന്നതുമായ ചെറിയ പദ്ധതികളിലൂടെ വിദ്യാര്ത്ഥികളെ വളര്ത്തണമെന്നും, അങ്ങനെ അവര് സാമൂഹിക ജീവിതത്തോടും മനുഷ്യജീവനോടും പ്രതിബദ്ധതയുളള നല്ല പൗരന്മാരായി വളരണമെന്ന് പാപ്പാ ഫ്രാന്സിസ് അഭ്യര്ത്ഥിച്ചു.
നന്മയുടെ വെളിച്ചം പരത്തേണ്ട പ്രസ്ഥാനം
കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള് (Catholic University), പേരുകൊണ്ടു വിഭാഗീയത പ്രകടമാക്കാനുള്ളവയല്ല,മറിച്ച് നന്മയുടെ സമൃദ്ധമായ മാതൃകകള്കൊണ്ട് സമൂഹത്തില് തെളിഞ്ഞു നില്ക്കുവാനും മറ്റുള്ളവര്ക്ക് മാതൃകയാകുവാനുമാണെന്ന് പാപ്പാ ഫ്രാന്സിസ് വ്യക്തമാക്കി. വിമര്ശന ബുദ്ധിയോടെ ചിന്തിക്കുകയും വിവേചിക്കുകയും ചെയ്തുകൊണ്ട് പ്രത്യേകിച്ച് മനുഷ്യാന്തസ്സിലും സാമൂഹിക നന്മയിലും വളര്ന്ന്, മൂല്യങ്ങളില് പക്വതയാര്ജ്ജിക്കാനുള്ള പാതയാണിത് (EG, 65). അതിനാല് ആശയവിനിമയത്തിന്റെയും, സാങ്കേതികതയുടെ, ആഗോളവത്ക്കരണത്തിന്റെ മേഖലകളില് സമൂഹം ഏറെ വളര്ന്നും വര്ദ്ധിച്ചും നില്ക്കുന്ന ഇക്കാലഘട്ടത്തില്, സാമൂഹിക ഉത്തരവാദിത്ത്വങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് മൂല്യാധിഷ്ഠിതവും നവവുമായ കാഴ്ചപ്പാടു വളര്ത്തേണ്ടതാണെന്ന് അദ്ധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും കൂട്ടായ്മയെ പാപ്പാ അനുസ്മരിപ്പിച്ചു.
അറിവിന്റെ പൂര്ണ്ണത തേടാം!
സാമൂഹികമായ പൊരുത്തപ്പെടലിനുള്ള ഉത്തരവാദിത്ത്വം, സാംസ്കാരിക ഭാരവാഹിത്വം, പാരിസ്ഥിതിക ചുമതല, വിദ്യാഭ്യാസ സ്ഥാപനങ്ങള് തമ്മിലുള്ള പാരസ്പരികത എന്നീ മേഖലകളെക്കുറിച്ചും പാപ്പാ വിശദീകരിച്ചു. വ്യത്യസ്തമായിരിക്കുന്നത് സംഘട്ടനത്തിനല്ല, മറിച്ച് തനിമയോടെ നന്മചെയ്യുവാനും, ഉപകാരപ്രദമായിരിക്കുവാനുമാണ്. കഠിനാദ്ധ്വാനത്തിലൂടെ നിങ്ങളിലെ നല്ല കഴിവും കരുത്തും വികസിപ്പിച്ചെടുക്കുക. വിദ്യാഭ്യാസം അങ്ങനെ ഭാരിച്ചൊരു സംഭവമല്ല, പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ആനന്ദകരമായ ജീവിതാനുഭവമാക്കാന് സാധിക്കട്ടെ. ആഗോളവത്കൃതമെങ്കിലും ചിന്നഭിന്നമായി നില്ക്കുന്ന ലോകത്ത് വിശ്വാസത്തിന്റെയും മാനാവികതയുടെയും ഗുണഗണങ്ങള് (In fide et humanitate) വികസപ്പിച്ചുകൊണ്ട് അറിവിന്റെ പൂര്ണ്ണത നേടാന് ഏവര്ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.