പാട്ന: ബിഹാറിലെ മോത്തിഹാരി ജില്ലയിലെ എൻജിഒ ഓഫീസിന്റെ അടുക്കളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾ മരിച്ചു. അഞ്ചോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഗൗളി ഗ്രാമത്തിൽ ഇന്നു പുലർച്ചെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ബിഹാറിൽ എൻജിഒ ഓഫീസിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു മരണം
