തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തിനെതിരേ വിമര്‍ശിച്ച പുന്നല ശ്രീകുമാറിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീം കോടതി വിധിയുടെ വസ്തുതകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. അത് എല്ലാവര്ക്കും ഉള്ക്കൊള്ളാനാകണമെന്നില്ലെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനങ്ങളിലെ നല്ല വശങ്ങളെ ഉള്‍ക്കൊള്ളുമെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയം; പുന്നല ശ്രീകുമാറിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
