പുന്നപ്ര: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ജീവിതസാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കുന്നതനും പരിഹാരം കണ്ടെത്തുന്നതിനുമായി പഠനസമിതി രൂപീകരിക്കണമെന്ന് മാര്‍ ഗ്രിഗോറിയോസ് ഇടവക മാതൃ-പിതൃവേദി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍കമ്മറ്റി ഉദാഹരണമായി യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ മാതൃ-പിതൃവേദി മാര്‍ ഗ്രോഗോറിയോസ് ഇടവക ഡയറക്ടര്‍ ഫാ. ബിജോയ് അറക്കല്‍ അധ്യക്ഷത വഹിച്ചു. സംഘനാപ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവിപ്രവര്‍ത്തനങ്ങളും പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ വിശദീകരിച്ചു. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍സ് മരിയ എസ്.എ.ബി.എസ്, മാതൃവേദി ആലപ്പുഴ ഫൊറോന വൈസ് പ്രസിഡന്റ് റാണി രാജീവ് ആഞ്ഞിലിപ്പറമ്പ്, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് അല്ലി ജോസഫ്, പി.റ്റി. കുരുവിള പുത്തന്‍പുക്കല്‍, ഷീബ കുഞ്ഞച്ചന്‍ കാട്ടുങ്കല്‍വെളി, കുര്യാളച്ചന്‍ ചൂളപ്പറമ്പില്‍, മേരിക്കുട്ടി തോമസ് ജയ്‌ഡെയിന്‍, ലോനപ്പന്‍ ഏഴരയില്‍, ആന്‍സി പ്രവീണ്‍ കൂട്ടാല എന്നിവര്‍ പങ്കെടുത്തു.
ക്രൈസ്തവ പിന്നോക്കാവസ്ഥ, പരിഹാരം ഉണ്ടാകണം: മാതൃ-പിതൃവേദി
