ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി കേ​സി​ൽ ഗാ​ന്ധി കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി. ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പേ​രി​ലു​ള്ള യം​ഗ് ഇ​ന്ത്യ​യെ ട്ര​സ്റ്റാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി നി​കു​തി ട്രൈ​ബ്യൂ​ണ​ൽ ത​ള്ളി. യം​ഗ് ഇ​ന്ത്യ​യെ ഒ​രു ട്ര​സ്റ്റാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു.നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ അ​സോ​സി​യേ​റ്റ് ജേ​ർ​ണ​ൽ ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​ക​ൾ യം​ഗ് ഇ​ന്ത്യാ ക​മ്പ​നി​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്. ക​മ്പ​നി​യെ ഒ​രു ട്ര​സ്റ്റ​യാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ ക​ണ്ടെ​ത്തി.ഇ​നി നി​കു​തി കേ​സി​ൽ രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി.