ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണനിരക്ക് കൂട്ടി. രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്‌സപ്രസ് എന്നീ ട്രെയിനുകളിലെ ഭക്ഷണനിരക്ക് കുത്തനെ കൂട്ടിക്കൊണ്ട് റെയ്‌ൽവെ മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്നും റെയ്ൽവെ മന്ത്രാലയം അറിയിച്ചു.
പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാര്‍ ഒരുകപ്പ് ചായകുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും.
തുരുന്തോയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കന്‍ഡ് എസി യാത്രക്കാര്‍ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നല്‍കേണ്ടിവരിക.ഒന്നാംക്ലാസ് എസിയിലെ യാത്രക്കാര്‍ക്കുള്ള പ്രഭാതഭക്ഷണത്തിന് 140 രൂപയും രണ്ടാംക്ലാസ് എസിയിലേതിന് 105 രൂപയും ഈടാക്കും. ഉച്ചഭക്ഷണത്തിനാണെങ്കില്‍ യഥാക്രമം 245 രൂപയും 185 രൂപയുമാണ് ഈടാക്കുക.വൈകുന്നേരത്തെ ചായയ്ക്ക് ഒന്നാം ക്ലാസ് എസിയില്‍ 140 രൂപയും രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി എന്നിവയില്‍ 90 രൂപയുമാണ് ഈ ട്രെയിനുകളില്‍ ഈടാക്കുക.തുരന്തോയിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ പ്രഭാത ഭക്ഷണത്തിന് 65 രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 120 രൂപവീതവും വൈകീട്ടത്തെ ചായയ്ക്ക് 50 രൂപയും മുടക്കേണ്ടിവരും.
മറ്റ് നിരക്കുകള്‍
പ്രഭാതഭക്ഷണം(സസ്യം)-40 രൂപ
പ്രഭാതഭക്ഷണം(സസ്യേതരം)50 രൂപ
ഉച്ചഭക്ഷണം (സസ്യം)-80 രൂപ
ഉച്ചഭക്ഷണം (സസ്യേതരം-മുട്ടക്കറി ഉള്‍പ്പടെ)-90 രൂപ