വാർത്തകൾ
🗞🏵 *ആലപ്പുഴയില്‍ ചേപ്പാട് എൽ. പി സ്കൂളിന് സമീപം ചാക്കുകളിലായി മാലിന്യം ഉപേക്ഷിച്ച നിലയില്‍.* ദുര്‍ഗന്ധം കാരണം കുട്ടികള്‍ക്ക് ക്ലാസില്‍പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. മൂക്കുപൊത്തിയാണ് ദേശീയ പാതയോരത്തുകൂടി യാത്രക്കാരും കടന്നുപോകുന്നത്.
🗞🏵 *കർണാടകയിൽ 16 വിമത എം എൽ എമാർ ബിജെപിയിൽ ചേർന്നു.* ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് നീക്കിയതോടെയാണ് വിമതർ ബിജെപിയിൽ അംഗത്വമെടുത്തത്. കോൺഗ്രസ് വിമതൻ റോഷൻ ബേഗിനെ മാത്രം ഒഴിവാക്കി
🗞🏵 *അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു കൊണ്ടിരിക്കെ റജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണു.* ഒരാൾക്ക് പരുക്ക്. ഒഴിവായത് വൻ ദുരന്തം. റജിസ്ട്രേഷൻ കഴിഞ്ഞ് ആളുകൾ ഹാളിനുള്ളിൽ കയറിയതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. കട്ടപ്പന സെന്റ് ജോൺസ് പാരിഷ് ഹാളിലായിരുന്നു ചടങ്ങ്.
🗞🏵 *മൂന്ന് മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ നടക്കാനിരിക്കെ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു.* വ്യാഴാഴ്ച ഉച്ചക്കാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് അമീര്‍ ശൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനാണ് മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചത്.
🗞🏵 *അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.* റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഫൈസാബാദിലാണ് ഭൂചലനമുണ്ടായത്. അപകടത്തില്‍ നാശനഷ്ടങ്ങളോ, ആളപായമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
🗞🏵 *ശമ്ബളം ലഭിക്കാത്തതില്‍ മനംനൊന്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു.* തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് രണ്ട് പായ്ക്കറ്റ് എലിവിഷം കഴിച്ച് അത്യാസന്ന നിലയിലായ വിനോദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
🗞🏵 *ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ഹാജരാവാതിരുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പുറപ്പെടുവിച്ച വാറന്റിന് ഡല്‍ഹി കോടതിയുടെ സ്‌റ്റേ.* ശിവലിംഗത്തിലെ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 27ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ചാണ് ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. ഇതാണ് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തത്.
🗞🏵 *തൃക്കരിപ്പൂര്‍ ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ നടക്കുന്ന ഡി.ടി.പി. കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.* അപേക്ഷ ഫോം പോളിടെക്‌നിക്കിലെ സി.ഇ.സി ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547403380
🗞🏵 *ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് 200 കെ എസ് ആർ ടി സി ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും.* 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്‌ട്രിക് ബസുകളും ചെയിന്‍ സര്‍വീസ് നടത്തും.ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം പമ്ബയില്‍ നിന്ന് 50 ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തും.
🗞🏵 *പൊതുസര്‍വീസ് നടത്തുന്ന ബസ്,ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം.* ശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുവാൻ 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്.
🗞🏵 *ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികള്‍ വിപുലമായ ബഞ്ചിന് വിടാന്‍ സുപ്രിം കോടതി തീരുമാനം.* ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് എത്തിയ പുനഃപ്പരിശോധന ഹര്‍ജികളില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടില്ല.
🗞🏵 *ശിവസേനയെ വിമർശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.* മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന വാക്ക് മാറിയത്. ഭൂരിപക്ഷം ഉണ്ടെങ്കിൽ ആർക്കും സർക്കാറുണ്ടാക്കാമെന്നും അമിത് ഷാ.
🗞🏵 *ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിലെ വിദ്യാർത്ഥി സമരം വിജയം.* സർവകലാശാലയിൽ നടപ്പിലാക്കിയ ഹോസ്റ്റൽ ഫീസ് വർധന പിൻവലിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേകം പദ്ധതി നടപ്പിലാക്കാനും തീരുമാനമായി.
🗞🏵 *റഫാൽ വിമാന ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിൽ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി.* ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചിന്റെയാണ് തീരുമാനം.പുനഃപരിശോധന ഹർജികൾ തള്ളിയ തീരുമാനം കേന്ദ്ര സർക്കാറിനും രാഹുൽ ഗാന്ധിക്കും ആശ്വാസം നൽകുന്നതാണ്.
🗞🏵 *മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.* നാളെ വരെയാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. അതേസമയം കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ദേശം.
🗞🏵 *നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്.* ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
🗞🏵 *സ്വകാര്യ മേഖലയില്‍ ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും.* തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം.് കുവൈറ്റ് പാര്‍ലിമെന്റിലാണ് കരടുനിര്‍ദേശം.
🗞🏵 *സംസ്ഥാനത്തു സ്വർണ വില വീണ്ടു വർദ്ധിച്ചു.* ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് പവന് 28,520 രൂപയിലും, ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില കൂടുന്നത്.
🗞🏵 *ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ.* ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതിനാൽ ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ കൊറിയറായി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.
🗞🏵 *മൈസൂർ രൂപതയ്ക്കു കീഴിലുള്ള ഡൊർണഹള്ളി സെന്‍റ് ആന്റണി ദേവാലയത്തെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിക്രി.* ഒക്ടോബർ പതിനേഴിന് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിലാണ് ദേവാലയത്തിനു ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്.
🗞🏵 *ഒക്ടോബര്‍ പതിമൂന്നിനു വിശുദ്ധ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ശനിയാഴ്ച നടക്കും.* വിശുദ്ധയുടെ കബറിടമുള്ള തൃശൂര്‍ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,
🗞🏵 *ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ക്കു രൂപംനല്‍കാനുമായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചു.* ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യനാണ് നിവേദനം കൈമാറിയത്.
🗞🏵 *സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.* നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൌണ്ടായ @pontifex വഴിയാണ് പാപ്പ അനുശോചനമറിയിച്ചത്.
🗞🏵 *ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി വിധി മികച്ചതെന്ന് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി.* വിശാല ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ്. അത് ഉടന്‍ വരണമെന്നാണ് അഭിപ്രായം.
🗞🏵 *യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ പാലസ്തീന്‍ നഗരമായ ബെത്ലഹേമിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്നു സന്ദര്‍ശക സമയം നീട്ടി.* നോമ്പ് കാലത്തിനും, ക്രിസ്തുമസ്സിനും മുന്നോടിയായി തിരുപ്പിറവി ദേവാലയത്തിലെ സന്ദര്‍ശക സമയം മൂന്നു മണിക്കൂറാണ് നീട്ടിയിരിക്കുന്നത്.
🗞🏵 *പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 149 രൂപയുടെ ഡേറ്റാ പ്ലാൻ പരിഷ്‌കരിക്കുന്നു.* പുതുക്കിയ പ്ലാൻ പ്രകാരം 149 രൂപയുടെ പ്ലാൻ കാലാവധി 28 ദിവസം എന്നത് 24 ദിവസമായാണ് കുറച്ചിരിക്കുന്നത്. മാത്രമല്ല, 42 ജിബി ഡേറ്റാ എന്നത് 36 ജിബിയായും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 149 രൂപയുടെ പ്ലാൻ ഓൾ-ഇൻ-വൺ ഇന്ത്യ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
🗞🏵 *വനിതാ ജീവനക്കാരുടെ സുരക്ഷക്കായി കുരുമുളക് സ്‌പ്രേയുമായി ഇന്ത്യൻ റെയിൽവേ.* ചില വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന റെയിൽവേയിലെ സ്ത്രീ ജീവനക്കാർക്കാണ് സ്‌പ്രേ വിതരണം നടത്തുന്നത്.ജോലിക്കിടയിൽ ശല്യം ചെയ്യുന്നവരെ തുരത്താനാണ് പെപ്പർ സ്‌പ്രേ. ഗേറ്റുകളിലും യാഡുകളിലും ഉള്ള വനിതാ ജീവനക്കാർക്കാണ് സ്വരക്ഷക്ക് പെപ്പർ സ്‌പ്രേ കൊടുക്കുന്നത്.
🗞🏵 *സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു.* പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0495-2381624.
🗞🏵 *മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് ജീവനൊടുക്കാനിടയായ സംഭവം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും.* ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അഡീഷനല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക.
🗞🏵 *കെഎസ്‌ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികളും കൂടുതല്‍ സര്‍ക്കാര്‍ സഹായവും വേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍.* കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയ അവസ്ഥയാണ് കെഎസ്‌ആര്‍ടിസിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു.
🗞🏵 *ശബരിമല പുന:പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിനു പിന്നാലെ ദര്‍ശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കി നിരവധി യുവതികള്‍.* മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ,ശബരിമലയില്‍ ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി.
🗞🏵 *ചൗകീദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്.* സുപ്രീംകോടതിയില്‍ മാത്രം രാഹുല്‍ മാപ്പ് പറഞ്ഞാല്‍ പോരാ എന്നും മന്ത്രി പറഞ്ഞു.വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.
🗞🏵 *ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം കൂടി അവധി പ്രഖ്യാപിച്ചു.* ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചത്.
🗞🏵 *ശബരിമല യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുന: പരിശോധനാ ഹര്‍ജികളില്‍ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.* കോടതി വിധി ആശ്വാസം നല്‍കുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണിതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
🗞🏵 *കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന ഡി .ഡി .യു .ജി .കെ. വൈ. പദ്ധതിയില്‍ പെരിയ എസ് .എന്‍ കോളേജില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ സീറ്റ് ഒഴിവ് ഉണ്ട്.* കൂടുതല്‍ വിവരങ്ങള്‍ക്ക് – 9188528772, 9188528771.
🗞🏵 *ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുന: പരിശോധനാ ഹര്‍ജികളില്‍ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയോടെ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി*. സുപ്രിം കോടതി നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു.
🗞🏵 *രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കുറിച്ചുള്ള ഒഡീഷ സര്‍ക്കാറിന്‍െറ ബുക്ലെറ്റ് വിവാദത്തില്‍.* ഗാന്ധി യാദൃച്ഛികമായി മരിച്ചതെന്നാണ് ബുക്ലെറ്റിലെ പരാമര്‍ശം. സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ബുക്ലെറ്റിലാണ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛിക മരണമായി ചിത്രീകരിച്ചത്.
🗞🏵 *പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി, യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍.* കോട്ടയ്ക്കല്‍ എടരിക്കോട് പുതുപ്പറമ്ബ് പൊറ്റയില്‍ ഷാഹിര്‍ (22)വിഷം അകത്തുചെന്നു മരിച്ച കേസിലാണ് നടപടി.
🗞🏵 *മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു.* ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരേയുമാണ് തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങള്‍ക്ക്- www.norkaroots.org.
🗞🏵 *ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച പുനപ്പരിശോധാന ഹര്‍ജികള്‍ വിശാല ബെഞ്ചിന് കൈമാറിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.* വിധിയില്‍ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അന്തിമ വിധി വന്നാലെ അത് ആഘോഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.* നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൌണ്ടായ @pontifex വഴിയാണ് പാപ്പ അനുശോചനമറിയിച്ചത്.
🗞🏵 *കത്തോലിക്കാ വിശ്വാസ മൂല്യങ്ങളിലൂടെ മാത്രമേ പോളണ്ടിന്റെ ധാര്‍മ്മിക നവീകരണം സാധ്യമാവുകയുള്ളുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് പോളിഷ് ജനതയുടെ സ്വാതന്ത്ര്യ ദിന റാലി* . ദിവ്യകാരുണ്യ നാഥന്റെ ചിത്രങ്ങളും, വെള്ളയും ചുവപ്പും കലര്‍ന്ന പോളിഷ് പതാകയും കൈകളിലേന്തി മരിയന്‍ ഗാനങ്ങളും, ‘ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായി കുട്ടികളടക്കം ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകളാണ് സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്തത്.
🗞🏵 *ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി.* ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം സംബന്ധിച്ച സുവോ മോട്ടോ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
🗞🏵 *അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ യുനെസ്കോയിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ.* പാകിസ്ഥാൻ നടത്തിയ പരാമർശത്തിനു യുനെസ്കോ യോഗത്തിൽ തന്നെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. ഭീകരതയെ അവസാനിപ്പിക്കാൻ കഴിയാത്ത രാജ്യമാണ് അയോദ്ധ്യ വിധിയുടെ പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.
🗞🏵 *മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേന പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെ സ്വന്തം പാളയത്തിൽ പട ആരംഭിച്ചു* ..ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാർ നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു.മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ശിവസേന എം എല്‍ എമാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയത്.
🗞🏵 *ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു* . പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാംമൂട് നടുക്കാട് സ്വദേശി ആര്‍ വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ ബസിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
🗞🏵 *ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു.* പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ബിജെപിക്കെതിരെയും ദേശീയതക്കെതിരെയും പലതും എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ ക്യാമ്പസില്‍ ഉണ്ടായിരുന്ന ദേശീയത വെളിവാക്കുന്ന എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചിട്ടുണ്ട്.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*ഇന്നത്തെ വചനം*
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്‍െറ പിതാവിന്‍െറ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ്‌് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.
നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍െറ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്‌തിരിക്കുന്നു.
യോഹന്നാന്‍ 14 : 1-7
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
*വചന വിചിന്തനം*
ഈശോ പിതാവിലേയ്ക്കുള്ള വഴി
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.” ശിഷ്യരോടുള്ള ഈശോയുടെ വാക്കുകളാണ്. അസ്വസ്ഥരാകാനുള്ള നിരവധി സാഹചര്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കും എന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.
നമ്മളും ഓരോ ദിവസവും എന്തുമാത്രം കാര്യങ്ങളെക്കുറിച്ചാണ് അസ്വസ്ഥരാകുന്നത്? സമ്പാദ്യം, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, കൂടെയുള്ളവർ… നിര നീളുകയാണ്. എല്ലാ സാഹചര്യങ്ങളിലും ദൈവം കൂടെയുണ്ടാകും എന്ന വിശ്വാസമുണ്ടങ്കിൽ ജീവിതം ആനന്ദകരമാകും. അല്ലങ്കിൽ എന്നും എപ്പോഴും ടെൻഷൻ മാത്രം. ടെൻഷൻ മാറാൻ മരുന്നല്ല, വചനമാണ് അത്യുത്തമം എന്ന് നമ്മൾ മനസിൽ കുറിക്കണം.
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*