ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ചെന്നൈ പോലീസ് അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്-ചെന്നൈ പോലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന് അറിയിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ചെന്നും നിരവധി ആളുകളില്‍നിന്ന് മൊഴി എടുത്തതായും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ഫാത്തിമ ലത്തീഫാണു മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. തന്റെ മരണത്തിനു കാരണം സുദര്ശന് പ ത്മനാഭന് എന്ന അധ്യാപകനാണെന്ന് ആത്മഹത്യാ കുറിപ്പില്‍ ഫാത്തിമ പറയുന്നു. അന്വേഷണം ആരംഭിച്ചതോടെ സുദര്ശന് പത്മനാഭന് ഒളിവിലാണ്. ഫാത്തി മയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ എത്തിയെങ്കിലും ഹോസ്റ്റല്‍ വാര്ഡന് ഒഴികെ അധ്യാപകരോ വിദ്യാര്‍ഥികളോ ആശു പത്രിയില്‍ എത്തിയിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് കോളജ് അധികൃതര്‍ ചുമതലപ്പെ ടുത്തിയ ഏജന്‍സിയാണ്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നല്കാന് തയാറായിയില്ല. പിന്നീടു മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോഴാണു സുദര്ശന് പത്മനാഭന് എതിരേയുള്ള പരാമര്‍ശം കണ്ടത്.
സുദര്ശന് പത്മനാഭന് കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതില്‍ 13 മാര്‍ക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാര്‍ക്കിനു കൂടി യോഗ്യതയു ണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകിട്ടാണു ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.