വാർത്തകൾ

🗞🏵 *ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായതിനിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.* വായുമലിനീകരണം നേരിടാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റപ്പെടുത്തി. പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

🗞🏵 *ഹൈഡൽ ടൂറിസം പദ്ധതികളുടെ മറവിൽ മന്ത്രി എം എം മണിയും മുൻ ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്.* മന്ത്രിയുടെ ബന്ധുക്കൾക്കും ഉദ്യോഗസ്ഥരുടെ ബിനാമികൾക്കുമാണ് പദ്ധതികൾ ലഭ്യമായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

🗞🏵 *യുഎഇയില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.* ചെറുവാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. 2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

🗞🏵 *മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച്‌ കൊന്ന സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തിരുന്നതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി.* മദ്യപിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ശ്രമിച്ചുവെന്ന ആക്ഷേപം പരിശോധിച്ച്‌ വരുന്നതായും നിയമസഭ ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *മധ്യ ചിലിയിലെ ടാല്‍ക്ക നഗരത്തിന്റെ സംരക്ഷക പ്രതീകമായി നിലകൊള്ളുന്ന പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ‘മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ്’ ദേവാലയത്തിന് നേരെ ആക്രമണം.* ചിലി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടുന്ന പ്രതിഷേധക്കാരാണ് നവംബര്‍ 11-ന് രാത്രിയില്‍ സലേഷ്യന്‍ സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ അഴിഞ്ഞാടിയത്.

🗞🏵 *മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടു തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.* രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയിരിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍. പോക്‌സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു.

🗞🏵 *ജിയോയെ പിന്നിലാക്കൻ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍*. 569 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചത്. 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോൾ, 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു. മൊത്തം 225 ജിബി ഡാറ്റയാകും ലഭിക്കുക.

🗞🏵 *തലമുറ മാറ്റമെന്ന ആവശ്യം മുറവിളി മാത്രമാക്കി കെപിസിസി സാധ്യതാപട്ടിക.* യുവജനങ്ങളെയും വനിതകളെയും അവഗണിച്ചുള്ള പുനസംഘടനാ നീക്കത്തിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. ഹൈക്കമാൻഡിനു പരാതി നൽകാൻ ഒരുങ്ങുകയാണ് യുവനേതാക്കൾ.

🗞🏵 *ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്കറുടെ നില ഗ‌ുരുതരമായി തുടരുന്നു.* തിങ്കളാഴ്ച പുലർച്ചയോടെയാണ് ശ്വാസതടസം നേരിട്ട ലതയെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

🗞🏵 *സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം.* വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിനിമാ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ഷൂട്ടിംഗ് അടക്കം നിർത്തിവച്ചായിരിക്കും സമരം.

🗞🏵 *വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടർന്നു അങ്കമാലി ജവഹർ നഗർ കളമ്പാടൻ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു.* മാസങ്ങൾക്കുമുൻപാണ് പല നമ്പറുകളിൽ നിന്ന് വീട്ടമ്മയ്ക് അശ്ളീല മെസേജുകളും വിഡിയോയും വന്നത്. ഫേസ്ബുക്കിൽ നിന്നുള്ള മകളുടെ ഫോട്ടോ ഉപയോഗിച്ചു അശ്ളീല ഫോട്ടോ നിർമിച്ചു പലർക്കും അയച്ചുകൊടുത്തെന്നും വീട്ടമ്മ പരാതിപ്പെട്ടു.

🗞🏵 *പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച അമ്മ അറസ്റ്റില്‍.* മലപ്പുറം മഞ്ചേരിയിലാണ് സംഭവം. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 34 കാരിയായ വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി.

🗞🏵 *വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ വിറ്റു.* ഹൈദ്രാബാദ് നിസാമിന്റ കൊട്ടാരമാണ് വ്യാജ രേഖകള്‍ ഉണ്ടാക്കി 300 കോടിയ്ക്ക് മറിച്ചു വിറ്റത്. കശ്മീരിലുള്ള ഒരു കമ്പനിയാണ് ഈ കൊട്ടാരം വാങ്ങിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു.

🗞🏵 *കേരള പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.* ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.

🗞🏵 *പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് എസ്ഡിവിഎംഎൽപി സ്‌കൂളിലെ പ്രധാനാധ്യാപകൻ അധ്യാപികയെ അസഭ്യം വിളിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.* മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

🗞🏵 *ശബരിമലയിലെ അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിലേക്ക്.* കരാറെടുത്ത സ്ഥാപനം ശര്‍ക്കര നല്‍കാത്തതിനെ തുടര്‍ന്നാണിത്. 40 ലക്ഷം കിലോ ശര്‍ക്കര ലഭിക്കേണ്ടിടത്ത് ഒരു കിലോ പോലും കരാറെടുത്ത സ്ഥാപനം നല്‍കിയിട്ടില്ല. കഷ്ടിച്ച് അഞ്ചു ദിവസത്തേക്കുള്ള ശര്‍ക്കര മാത്രമാണ് ഇപ്പോള്‍ സ്‌റ്റോക്കുള്ളത്.

🗞🏵 *ഇന്ത്യയുടെ സവിശേഷതയായ ബഹുസ്വരത ഭരണകക്ഷിയായ ബിജെപിയിൽ കാണാനാവില്ലെന്ന് ഡോ.ശശി തരൂർഎംപി കുറ്റപ്പെടുത്തി.* മുസ്ലിം സമുദായത്തിൽ നിന്ന് ഒരൊറ്റ എംപി പോലും ലോക്‌സഭയിൽ ബിജെപിക്കില്ലെന്നത് അതിന്റെതെളിവാണൈന്നും തരൂർ പറഞ്ഞു.

🗞🏵 *കർണാടകയിലെ പതിനേഴ് കോൺഗ്രസ്, ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത ശരിവച്ച് സുപ്രിംകോടതി.* പതിനേഴ് എംഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രിംകോടതിയുടെ വിധി. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എംഎൽഎമാർക്ക് തടസമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

🗞🏵 *സജിത മഠത്തിലിനെ സമൂഹ മധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശിച്ചു.* എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

🗞🏵 *കൂടത്തായ് കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു.* കുറ്റ്യാടി സി ഐ സനൽകുമാറിനാണ് ടോം തോമസ് വധക്കേസിന്റെ അന്വേഷണ ചുമതല.താമരശേരി കോടതിയിൽ ഹാജരാക്കിയ ജോളിയെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

🗞🏵 *കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ അലൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.* പതിനഞ്ച് ദിവസത്തേക്കാണ് അലനെ കസ്റ്റഡിയിൽ വിട്ടത്. താഹ ഫൈസലിന് കടുത്ത പനിയായതിനാൽ പൊലീസ് കസ്റ്റഡി തീരുമാനം നാളത്തേക്ക് മാറ്റി.

🗞🏵 *ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ 43 തവണ പൊട്ടിയ പൈപ്പിന് ഗുണനിലവാരമുണ്ടെന്ന വിചിത്രമായ പരിശോധന റിപ്പോർട്ട് നൽകി ജലവിഭവ വകുപ്പ്.* കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഗുണനിലവാര റിപ്പോർട്ട് ജലവിഭവ വകുപ്പ് സർക്കാരിന് കൈമാറി.

🗞🏵 *മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു.* തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് സംഭവം. കെ പ്രഭാകർ, ഭാര്യ വിമല എന്നിവർ ചേർന്നാണ് മകൻ മഹേഷ് ചന്ദ്രയെ(42) കൊലപ്പെടുത്തിയത്. പണം ചോദിച്ചുള്ള മർദ്ദനം അസഹ്യമായതോടെയാണ് മാതാപിതാക്കൾ മകനെ കൊല്ലാൻ നിർബന്ധിതരായത്.

🗞🏵 *ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രിംകോടതി.* ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അധികാര സ്ഥലമല്ലെന്നും സുപ്രിംകോടതി..

🗞🏵 *രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും നാളെ വിധി പറയാനൊരുങ്ങി സുപ്രീംകോടതി.* റഫാല്‍, ശബരിമല കേസുകള്‍ക്ക് പുറമേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

🗞🏵 *കുണ്ടറയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.* സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. മുളവന സ്വദേശി കൃതികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഭര്‍ത്താവ് വൈശാഖ് കീഴങ്ങിയത്.

🗞🏵 *ഫിഷറീസ് വകുപ്പ് വേമ്ബനാട്ടു കായലില്‍ നടപ്പാക്കുന്ന മത്സ്യസംരക്ഷണ-പരിപാലന പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യു നടത്തും.*

🗞🏵 *റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും* റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

🗞🏵 *കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കമ്ബ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.* കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് +2, ഐ റ്റി ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ : 0471-2325154/4016555.

🗞🏵 *കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറിനെ തെരഞ്ഞെടുത്തു.* 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന് 34 വോട്ടുകള്‍ ലഭിച്ചു. രണ്ട് കൗണ്‍സിലര്‍മാരുള്ള ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

🗞🏵 *താനൊരിക്കലും മാവോയിസ്റ്റല്ലെന്നും അത്തരം ആശയത്തിലേക്കു പോയിട്ടില്ലെന്നും യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്.* പൊലിസ് കള്ളക്കേസില്‍ കുടുക്കിയതാണ്. പിന്നിലെ കാരണമറിയില്ലെന്നും അലന്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

🗞🏵 *മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടു​ന്ന​വ​ര്‍​ക്ക് ജ​യി​ല​റ​യൊ​രു​ക്കി പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്നു.* ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പോ​ലീ​സിന്റെ ഈ ഇ​ട​പെ​ട​ല്‍. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്.

🗞🏵 *മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇനി സെക്രട്ടേറിയറ്റ് പടിക്കല്‍ അനുവാദത്തിനായി കാത്തുകെട്ടി നില്‍ക്കേണ്ട.* മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നല്‍കാവുന്നത്.

🗞🏵 *മത്സ്യമാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയതില്‍ വിഷാംശം തളിച്ച മത്സ്യം പിടിച്ചെടുത്തു.* ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും മാനന്തവാടി നഗരസഭയുടെയും നേതൃത്വത്തില്‍ മാനന്തവാടി, കൊയിലേരി, പയ്യമ്ബള്ളി, പുല്പള്ളി, അമ്ബലവയല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

🗞🏵 *കേരള സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിലെ (എസ്.സി.ഇ.ആര്‍.ടി) 2019-2020 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ പ്രോജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്.* വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.

🗞🏵 *സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.* വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ താല്‍പര്യം. വിധി എന്തായാലും ഭക്ത ജനങ്ങള്‍ അവധാനതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു

🗞🏵 *ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽ കിയ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങി.* പതിമൂന്നരവർഷക്കാലം ഇടുക്കി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ച ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ കഴിഞ്ഞ ശനിയാഴ്ച ഒൗദ്യോഗികമായി സൊസൈറ്റിയുടെ ഡയറക്ടർസ്ഥാനത്തുനിന്നും വിരമിച്ചു.

🗞🏵 *അബുദാബി മിനയില്‍ വാഹനത്തിന് തീപിടിച്ച്‌ രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം.* ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് കാറിനുള്ളില്‍ വെന്ത് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപ്രതീക്ഷിതമായി വാഹനത്തിന് തീ പിടിച്ചത്.

🗞🏵 *പാലാരിവട്ടത്തെ പി. ഒ. സി യിൽ കെ. സി. ബി. സി സെക്രെട്ടറിയേറ്റും അൽമായ- ഐക്യ- ഐക്യജാഗ്രതാ കമ്മീഷന്റെയും നേതൃത്വത്തിൽ നവംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെമിനാർ നടത്തപ്പെടും.* പ്രസ്തുത സെമിനാറിൽ മത ഭീകരതക്ക് വളം വെക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ -കേരള പശ്ചാത്തലത്തിൽ എന്ന വിഷയത്തെ അധികരിച്ചു മുൻ ഡി. ജി. പി ശ്രീ. ടി. പി. സെൻകുമാർ ഐ. പി. എസ്‌ സെമിനാർ അവതരിപ്പിക്കും.

🗞🏵 *ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം വേണം എന്ന ആവശ്യവുമായി മിശിഹായുടെ രാജത്വ തിരുനാൾ ദിനമായ നവംബർ 24ന് സമുദായ സംരക്ഷണ ദിനം ആചരിക്കും.* കൂടാതെ അന്നേ ദിവസം ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റു അനീതികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിക്കുള്ള ഒപ്പുശേഖരണവും നടത്തപ്പെടും.പുന്നത്തറ സെന്റ് തോമസ് ഇടവകയിൽ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പിതാവ് ദിനാചരണം ഉദ്‌ഘാടനം ചെയ്യും.

🗞🏵 *ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ ജവഹര്‍ലാല്‍ നെഹ്‌റു യുനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി സമരം തുടരുന്നു.* യുനിവേഴ്‌സിറ്റിയില്‍ എക്‌സിക്യുട്ടിവ് യോഗം നടന്നുകൊണ്ടിരിക്കെ വിദ്യാര്‍ഥികള്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപരോധിച്ചു. വൈസ് ചാന്‍സലര്‍ യോഗത്തിന് എത്താതിരുന്നതാണ് ഉപരോധത്തിന് കാരണമായത്.

🗞🏵 *ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റിലൂടെ സ്ത്രികളെ വലയിലാക്കി, പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത വിവാഹത്തട്ടിപ്പുവീരന്‍ ഒടുവില്‍ പിടിയില്‍.* ഇടുക്കി തടിയാമ്ബാട് തേങ്ങാപുരയ്ക്കല്‍ എര്‍വിന്‍ ടി. ജോയിയാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നു നെടുമ്ബാശേരി പോലീസാണ് കേസെടുത്തത്.

🗞🏵 *ഹോളി ഫാമിലി സന്യാസിനി സമൂഹസ്ഥാപകയും പഞ്ചക്ഷതയും മിസ്റ്റിക്കുമായ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയർത്തിയതിന്റെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16നു നടക്കും.** വിശുദ്ധയുടെ കബറിടമുള്ള തൃശൂർ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീർഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികൾ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ഉദയ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

🗞🏵 *മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.* കാര്‍ത്തിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയെങ്കിലും കേരളത്തില്‍ സംസ്‌ക്കാര ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയച്ചതോടെ മൃതദേഹം വിട്ടുകൊടുക്കല്‍ അനിശ്ചിതത്വത്തിലാണ്.

🗞🏵 *മതഭീകരക്കെതിരെ കെസിബിസി(കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.* ഇതിൽ മുഖ്യ പ്രഭാഷകൻ മുൻ ഡിജിപി ടിപി സെൻകുമാർ ആണ്. നവംബര്‍ 21ന് കൊച്ചിയിലാണ് സെമിനാര്‍ നടക്കുക. കേരളത്തിന്‍റെ സവിശേഷ പശ്ചാത്തലത്തില്‍ പ്രകടമാകുന്ന മതഭീകരതയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം, മതത്തിന്‍റെ അത്തരം ലക്ഷണപ്പിശകുകള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങള്‍ നിലവിലുണ്ടോ, ഉണ്ടെങ്കില്‍ ഏവ, ഇത്തരം ഘടകങ്ങളെ എങ്ങനെ വിശകലനം ചെയ്യാം, എങ്ങനെ നിരുത്സാഹപ്പെടുത്താം എന്നീ കാര്യങ്ങളാണ് സെമിനാറിന്‍റെ വിഷയങ്ങള്‍.

🗞🏵 *അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.* അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ച അവസരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു

🗞🏵 *വ​യ​റു വേ​ദ​ന​യെ തു​ട​ര്‍​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ്ഥാ​പ​ക നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.* ലക്‌നൗവിലെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.
🎍🎍🌲🎍🎍🌲🎍🎍🌲🎍🎍

*ഇന്നത്തെ വചനം*

ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്‌ഷിക്കുവിന്‍.
അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന്‌ അവരോടു പറയുകയും ചെയ്യുവിന്‍.
നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:
നിങ്ങളുടെ നഗരത്തില്‍നിന്ന്‌ ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവ രാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
ഞാന്‍ നിങ്ങളോടു പറയുന്നു, ആദിവസം സോദോമിന്‍െറ സ്‌ഥിതി ഈ നഗരത്തിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.
ലൂക്കാ 10 : 8-12
🎍🎍🌲🎍🎍🌲🎍🎍🌲🎍🎍

*വചന വിചിന്തനം*

ശിഷ്യര്‍ പാലിക്കേണ്ടതായ മൂന്ന് കാര്യങ്ങള്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു.

1. വിളമ്പുന്നത് ഭക്ഷിക്കുക.
2. രോഗികളെ സുഖപ്പെടുത്തുക.
3. ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പറയുക.

അതായത് വിവേചനമില്ലാത്ത ഒരു സമൂഹനിര്‍മ്മിതി, മനുഷ്യന്റെ ശാരിരീക ആവശ്യങ്ങളിലുള്ള കരുതല്‍, സന്നിഹിതമായിരിക്കുന്ന ദൈവരാജ്യം പ്രദാനം ചെയ്യുന്ന സന്തോഷം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പ്രേഷിതദൗത്യം. നിന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇതൊക്കെ സംഭവിക്കുന്നുണ്ടോ?
🎍🎍🌲🎍🎍🌲🎍🎍

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*