കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കോടതിയുടെ തീരുമാനം പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും ആശ്വാസം നൽകുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പഭക്തരുടെ വിജയമാണിതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ചീഫ് ജസ്റ്റീസ് രജ്ഞ്ൻ ഗോഗോയ്, ജസ്റ്റീസ് ഇന്ദു മൽഹോത്ര, ജസ്റ്റീസ് ഖാൻവിൽക്കർ എന്നിവരാണ് യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ ഏഴംഗബെഞ്ചിലേക്ക് വിടാൻ ഉത്തരവിട്ടത്.
ശബരിമല യുവതീ പ്രവേശന വിധി ; വിധി സ്വാഗതം ചെയ്യുന്നതായി കെ.സുരേന്ദ്രൻ.
