പാലാരിവട്ടം പി. ഒ. സി യിൽ കെ. സി. ബി. സി സെക്രെട്ടറിയേറ്റും അൽമായ- ഐക്യ- ഐക്യജാഗ്രതാ കമ്മീഷന്റെയും നേതൃത്വത്തിൽ നവംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെമിനാർ നടത്തപ്പെടും. പ്രസ്തുത സെമിനാറിൽ “മത ഭീകരതക്ക് വളം വെക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ -കേരള പശ്ചാത്തലത്തിൽ” എന്ന വിഷയത്തെ അധികരിച്ച് മുൻ ഡി. ജി. പി ശ്രീ. ടി. പി. സെൻകുമാർ ഐ. പി. എസ് സെമിനാർ അവതരിപ്പിക്കും.
ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി യുടെ വിവിധ കമ്മീഷനുകളുടേയും സംഘടനകളുടെയും അംഗങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ പ്രൊഫ. ഡോ. തോമസുകുട്ടി പനച്ചിക്കൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രഭാഷണം അവതരിപ്പിക്കും.
“മത ഭീകരതക്ക് വളം വെക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ -കേരള പശ്ചാത്തലത്തിൽ” ; കെസിബിസി സെമിനാർ നവംബർ 21ന്
