കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികളെ പാര്‍ട്ടിയില്‍ നിന്നും പുത്താക്കി.പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയാണ് ഇവരെ പുറത്താക്കിയത്.അറസ്റ്റിലായ അലന് ശുഹൈബി നെയും താഹ ഫസലിനെയുമാണ് സിപിഎം പുറത്താക്കിയത്. പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി ദാസനാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പാര്‍ട്ടി ഇതുവരെ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയതു സ്വയം വിമര്‍ശനമായി കരുതണമെന്നാണ് ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോലീസ് നടപടി ശരിവച്ച് സിപിഎമ്മും; അലനേയും താഹയേയും സിപിഎം പുറത്താക്കി…
