തിരുവനന്തപുരം : സിപിഎം കൗണ്‍സിലര്‍ കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരസഭ മേയര്‍. ഇന്നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് ശ്രീകുമാറിനെ തെരഞ്ഞെടുത്തത്. ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറാണ് ശ്രീകുമാര്‍. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കെ ശ്രീകുമാര്‍.

തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ മേയര്‍ സ്ഥാനര്‍ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തെരഞ്ഞെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത് അനുസരിച്ചാണ് കെ ശ്രീകുമാര്‍ മത്സരരംഗത്തേക്ക് എത്തിയത്. കൗണ്‍സിലര്‍മാര്‍ക്കിടയിലെ സ്വാധീനവും, മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും കെ ശ്രീകുമാറിന് മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ തുണയായി.