വാർത്തകൾ
🗞🏵 *രാജ്യത്ത് കേരളമുള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണ പാര്‍ക്കുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി.* മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഇതോടെ കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്ത് ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷ.
🗞🏵 *അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനം.* എല്‍പ്പിച്ച ചുമതല നിര്‍വഹിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ രഹസ്യമായി പറഞ്ഞാല്‍ വേണ്ടനടപടി സ്വീകരിക്കാമെന്ന് അനെര്‍ട്ട് ഡയറക്ടറോട് മുഖ്യമന്ത്രി തുറന്നടിച്ചു.
🗞🏵 *രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാര്‍ അരക്ഷിതരാണെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍.* ജോര്‍ജിന്റെ പരാമര്‍ശം നിയമസഭയില്‍ വലിയ ബഹളത്തിനിടയാക്കി. ജോര്‍ജിന്റെ പരാമര്‍ശനത്തിനെതിരെ ഇ എസ് ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ പ്രതിഷേധിച്ചു.
🗞🏵 *പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.* നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🗞🏵 *ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്* . കേന്ദ്ര ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഭീഷണി ഉണ്ടാകാനിടയുള്ള സാഹചര്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
🗞🏵 *അയോധ്യ സുപ്രീം കോടതി വിധി നീതിനിഷേധമാണെന്നാരോപിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി.* മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി കോഴിക്കോട് റോഡില്‍ നിന്നും മുദ്രാവാക്യം വിളികളോടെ പ്രകടനം ആരംഭിക്കവെയാണ് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞത്.
🗞🏵 *മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.* മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒഡീഷയിലാണ് അപകടം. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
🗞🏵 *നവംബർ മാസത്തിലെ അവസാന ആഴ്ച ദേശീയ ബൈബിള്‍ വാരമായി ആചരിക്കാൻ അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ നിയമനിർമ്മാണ സഭ പ്രമേയം കൊണ്ടുവരുന്നു* . സഭയുടെ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ നേതാക്കളായതിനാൽ പ്രമേയം പാസാകുമെന്നാണ് കരുതപ്പെടുന്നത്. ജനസഭയിലെ 15 റിപ്പബ്ലിക് നേതാക്കന്മാരാണ് പ്രമേയത്തിന് അവതരണാനുമതി തേടിയിരിക്കുന്നത്. മുൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് 1941ൽ നാഷണൽ ബൈബിൾ വീക്ക് ആചരണം പ്രഖ്യാപിച്ചത് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
🗞🏵 *ജപ്പാനിൽ തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർക്ക് കണ്ണട വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം.* കമ്പനികളുടെ വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. ഗ്ലാസസ് ആർ ഫോർബിഡൻ എന്ന ഹാഷ്ടാഗോടെ പ്രചാരണം ചൂടുപിടിക്കുകയാണ്.
🗞🏵 *ജമ്മുകാഷ്മീരിൽ സൈന്യം ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു.* കാഷ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
🗞🏵 *മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വം നൽകുന്ന സർക്കാരിന് പിന്തുണ നൽകാനുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ നീക്കത്തിനെതിരേ കെപിസിസി രംഗത്ത്.* സർക്കാർ രൂപീകരണത്തിൽ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
🗞🏵 *പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവും അരലക്ഷം രൂപ പിഴയും.* കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ഗൈനോക്കോളജിസ്റ്റ് റിനു അനസ് റാവുത്തറെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.റിനു അനസിനെ വിജിലന്‍സ് സംഘം പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു.
🗞🏵 *ഗ്യാസ് ഏജന്‍സികളില്‍ നിന്നും ഉപഭോക്താക്കളുടെ വീടുകളിലേക്കുളള ദൂരപരിധി അഞ്ച് കിലോമീറ്റര്‍ വരെയാണെങ്കില്‍ ഡെലിവറി ചാര്‍ജ്ജില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.*
5 കി.മീ-10 കി.മീ വരെ 22 രൂപയും 10 കി.മീ-15 കി.മീ വരെ 27 രൂപയും 15 കി.മീ-20 കി.മീ 32 രൂപയും 20 കി.മീല്‍ കൂടുതലാണെങ്കില്‍ 37 രൂപയുമാണ് ഈടാക്കേണ്ടത്.
🗞🏵 *ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു ബൈക്കുകളില്‍ ഇടിച്ചു.* മൂന്നു സ്‌കൂട്ടറുകളാണ് ഇടിച്ചിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നടുവണ്ണൂര്‍ – ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപമായിരുന്നു അപകടം.
🗞🏵 *നവംബര്‍ 15ന് ശബരിമലയില്‍ നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.* ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടിലാണ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
🗞🏵 *പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി കിഫ്ബി.* റോഡിന്റെ നിലവാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞ കിഫ്ബി 36 റോഡ് നിർമാണത്തിന് താത്ക്കാലിക
വിലക്ക് ഏർപ്പെടുത്തി. 12 റോഡുകൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്.
🗞🏵 *മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നീക്കത്തില്‍ ശ്കതമായ വിയോജിപ്പുമായി കെപിസിസി.* സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.
🗞🏵 *കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി.* ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി കണ്ടതെന്ന് ഭണ്ടപ്പ് പോലീസ് പറഞ്ഞു.
🗞🏵 *ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നവംബര്‍ 11ന് തിങ്കളാഴ്ച പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ അറിയിച്ചു*
🗞🏵 *ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.* തെലങ്കാനയിലെ ഹൈദെരാബാദിൽ കച്ചേഗുഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. 10ഓളം പേർക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ട്.
🗞🏵 *നിർമാണ, ശുചീകരണ ജോലികൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് വിസ നൽകുന്നത് മനുഷ്യശേഷി മന്ത്രാലയം ആറുമാസത്തേക്ക് നിർത്തിവച്ചു.*
നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് തീരുമാനം ബാധകമല്ലെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
🗞🏵 *സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലെ ബർഹി നിയോജകമണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ ഉമാശങ്കർ അകേല കോൺഗ്രസിൽ ചേർന്നു.* ന്യൂഡൽഹിയിൽ ഐ.ഐ.സി.സി ഇന്‍ ചാര്‍ജ്ജ് ആര്‍.പി.എന്‍ സിംഗ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹസാരിബാഗ് ജില്ലാ കോൺഗ്രസ് നേതാവ് ദെവ്രജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
🗞🏵 *ഫ്രാന്‍സിസ് പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ ശേഷിക്കേ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കി.* ദൈവത്തിന്റെ സാദൃശ്യത്തില്‍ ഓരോരുത്തര്‍ക്കും ജീവന്‍ ദാനമായി ലഭിച്ചിരിക്കുന്നുവെന്നും സകല ജനതകളോടുമൊപ്പം നാമെല്ലാവരും നിത്യഗേഹത്തിലേയ്ക്ക് നയിക്കപ്പെടുകയാണെന്ന് ഗാനം പ്രകാശനം ചെയ്തുകൊണ്ട് ജപ്പാനിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പറഞ്ഞു.
🗞🏵 *കൂടുതൽ സന്ദർശകരിലേക്ക് ദൈവ വചനത്തിന്റെ സ്വാധീനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണിലെ സുപ്രസിദ്ധ ബൈബിൾ മ്യൂസിയം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.* രണ്ടു വർഷം മുന്‍പ് മ്യൂസിയം സന്ദർശകർക്കായി തുറന്നു കൊടുത്തതിനു ശേഷം ഏകദേശം ഇരുപതു ലക്ഷം ആളുകളാണ് ബൈബിൾ മ്യൂസിയം സന്ദർശിക്കാനായി എത്തിയത്.
🗞🏵 *ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു.* കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
🗞🏵 *സംസ്ഥാനത്ത് പബ്ബുകൾ സ്ഥാപിക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ക്ക് അനുമതി നൽകിയേക്കുമെന്ന സൂചനയുണ്ടായത്. ഐടി ഉദ്യോഗസ്ഥരെ ഉദേശിച്ചാണ് പബ്ബുകൾക്കായി ആലോചിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
🗞🏵 *മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ധാരണയായി.* മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
🗞🏵 *പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും ഉടന്‍ നിയമനം നടത്താന്‍ പിഎസ്‌സി തീരുമാനിച്ചു.* കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ മുന്‍ നേതാക്കളായ മൂന്ന് പേരെ ഒഴിവാക്കി നിയമനം നല്‍കാമെന്ന ക്രൈംബ്രാഞ്ച് ശുപാര്‍ശ പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.
🗞🏵 *തീരദേശ സംരക്ഷണ നിയമം ലംഘിച്ചു നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.* കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
🗞🏵 *കൊച്ചി കോര്‍പറേഷനില്‍ 13ന് നടക്കുന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണം ഡിവിഷന്‍ കൗണ്‍സിലര്‍ കെ ആര്‍ പ്രേമകുമാര്‍ മത്സരിക്കും.* ഞായറാഴ്‌ച ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗമാണ് ഐകകണ്‌ഠ്യേന പ്രേമകുമാറിന്റെ പേര് തീരുമാനിച്ചത്.
🗞🏵 *ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു.* കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
🗞🏵 *സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചിലിയിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി.* ഏതാണ്ട് ഒരു മാസമായി ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോ നഗരത്തിൽ സമാധാനപരമായ നടന്നുവന്നിരുന്ന പ്രതിഷേധം ഇന്നലെയാണ് അക്രമാസക്തമായി മാറിയത്. ഇതേ തുടര്‍ന്നു നിരവധി ക്രൈസ്തവ ദേവാലയങ്ങളും ഗ്രോട്ടോകളും തകര്‍ക്കപ്പെട്ടു.
🗞🏵 *സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് കടന്നു കളഞ്ഞു.* എറണാകുളം അയ്യമ്ബുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.
🗞🏵 *അയോധ്യ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്.* വിധി അങ്ങേയറ്റം നിരാശജനകവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. അയോധ്യ കേസില്‍ രണ്ട് ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പറഞ്ഞ കോടതി തര്‍ക്കഭൂമി ഒരു വിഭാഗത്തിന് മാത്രമായി നല്‍കി.
🗞🏵 *സൗദിയില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്* സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശയിലെ ദമ്മാമിന് സമീപം അല്‍ഫക്രിയയില്‍ വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഭാഗികമായി തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പെട്ട് 13പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.
🗞🏵 *മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെയെ പ്രതിചേര്‍ത്തു.* മൂവാറ്റുപുഴ സബ് ജയിലിലാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ് അഷറഫ്.
🗞🏵 *ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം.* കേന്ദ്രസേനയെ ക്യാമ്ബസില്‍ വിന്യസിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
🗞🏵 *കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.* ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.
🗞🏵 *മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്‍കി മന്ത്രി എ.കെ.ശശീന്ദ്രന്‍.* ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയില്‍ രേഖാമൂലം മറുപടിനല്‍കി. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല.
🗞🏵 *സ്പെയിനിലെ പൊതുതെരഞ്ഞെടുപ്പിൽ 120 സീറ്റ് നേടി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി ഒന്നാമതെത്തി.* എന്നാൽ, കേവല ഭൂരിപക്ഷമായ 176 സീറ്റ് നേടുന്നതിൽ അവർ പരാജയപ്പെട്ടതോടെ സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി. പീപ്പിൾസ് പാർട്ടി 88 സീറ്റ് നേടിയോപ്പോൾ തീവ്രവലതുപക്ഷ പാർട്ടിയായ വോക്സ് 52 സീറ്റ് നേടി വൻമുന്നേറ്റം നടത്തി.
🗞🏵 *കാസർഗോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു.* തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാർലി (55) ആണ് മരിച്ചത്. മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സബേ, ആരോഗ്, ദീപക് എന്നിവരാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്
🗞🏵 *കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി.* കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ഉള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവുമധികം കൊലപാതകങ്ങളുണ്ടായത് ഈ വർഷമാണ്.
🗞🏵 *അയോധ്യ കേസിലെ സുപ്രിം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്.* വിധി പൊരുത്തക്കേടുകൾ നിറഞ്ഞതാണന്നും നിരാശപ്പെടുത്തിയെന്നും ലീഗ് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. സുപ്രിം കോടതി വിധിയെ ബഹുമാനിക്കുന്നുണ്ടെന്നും സമാധാനം നിലനിർത്താൻ കഴിഞ്ഞതിന് എല്ലാവരെയും അഭിനന്ദിക്കുന്നതായും നേതാക്കൾ പറഞ്ഞു.
🗞🏵 *മുൻ എസ്എഫ്ഐ നേതാക്കൾ പ്രതികളായ പിഎസ്‌സി പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാർക്കെതിരെ കേസെടുത്തു.* ക്രമക്കേടിന് പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ എസ്എപി ക്യാംമ്പിലെ പൊലീസുകാരൻ വിഎം ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനാണ് സഹപ്രവർത്തകരായ പൊലീസുകാർക്കെതിരെ കേസെടുത്തത്.
🗞🏵 *ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഒന്നര കിലോമീറ്റർ ദൂരത്തെ പൈപ്പുകൾ പൂർണമായി മാറ്റിയിടാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.* റോഡ് പൊളിച്ച് മാറ്റി പുനസ്ഥാപിക്കുന്ന പൈപ്പുകളുടെ പണി മൂന്ന് മാസത്തിനകം പൂർത്തിയാക്കും. അതേസമയം, തകഴിയിൽ 12 ദിവസം മുൻപ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റ പണികൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും.
🗞🏵 *പള്ളി തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസികൾക്ക് പള്ളിയുടെ സെമിത്തേരിയിൽ മാന്യമായ ശവസംസ്‌കാരം നടത്താൻ കഴിയാത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽ നിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.* ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഓർത്തഡോക്‌സ് അധ്യക്ഷനും നവംബർ 15 നകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
💧💧💧💧💧💧💧💧💧💧💧
*ഇന്നത്തെ വചനം*
ഞാന്‍ ജീവന്‍െറ അപ്പമാണ്.
നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്‌ഷിക്കുന്നവന്‍മരിക്കുകയില്ല.
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍െറ ശരീരമാണ്.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
യോഹന്നാന്‍ 6 : 48-53
💧💧💧💧💧💧💧💧💧💧💧
*വചന വിചിന്തനം*
വിശ്വസിക്കുന്നവന് നിത്യജീവന്‍
അനുദിന ജീവിതത്തിൽ നമ്മൾ ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും നമ്മുടെ ശരീരത്തിന്റെ ഭാഗമായി തീരുന്നു. ശാരീരികവും മാനസികവുമായി നമ്മെ വളർത്തുകയും ചെയ്യുന്നു. ഈശോയുടെ ശരീരത്തിലും രക്തത്തിലും നമ്മൾ പങ്കാളികളാകുമ്പോഴും നമ്മിൽ സംഭവിക്കുന്നത് അതു തന്നെയാണ് – നമ്മൾ ഈശോയുമായി ഒന്നാകുന്നു. ഈശോയുമായുള്ള ആഴമായ ബന്ധം നമ്മുടെ അനുദിന ജീവിതത്തിൽ പ്രകടമാവുകയും ചെയ്യും.
വിശുദ്ധ കുർബാനയിലുള്ള നമ്മുടെ പങ്കാളിത്വത്തെ വിലയിരുത്തേണ്ടതുണ്ട്. നമ്മുടെ വിശുദ്ധ കുർബാന സ്വീകരണത്തെക്കുറിച്ച് ആത്മശോധന നടത്തേണ്ടതുമുണ്ട്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവന്റെ അപ്പം നമുക്ക് സമീപസ്ഥമെങ്കിൽ എന്തുകൊണ്ട് നമ്മൾ ഏറ്റവും യോഗ്യതയോടെ അത് സ്വീകരിക്കാൻ ശ്രമിക്കുന്നില്ല? എന്തുകൊണ്ട് നമ്മൾ ഈശോയിൽ ആഴമായി ഉൾച്ചേരുന്നില്ല?
💧💧💧💧💧💧💧💧💧💧💧
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*