തിരുവനന്തപുരം: ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന അറിയിപ്പുമായി പോലിസ്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്. കേരളാ പോലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസം നേരിടുമെന്നാണ് മുന്നറിയിപ്പ്.
ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണം
