വാർത്തകൾ
🗞🏵 *അയോദ്ധ്യ കേസിൽ ഇന്ന് 10: 30 ന് രഞ്ജൻ ഗൊഗോയ് വിധി പറയും.* ഇന്ന് അവധി ദിനത്തിൽ ചീഫ് ജസ്റ്റിസ് പ്രത്യേകം കോടതി വിളിച്ചു ചേർത്താണ് വിധി പറയുന്നത്.
അയോദ്ധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യുപിയിലെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറിയേയും, ഡിജിപിയേയും ഇന്നലെ വിളിച്ചിരുന്നു.
🗞🏵 *കേരളത്തിലെ മാവോയിസ്റ്റ് ഭീകരരെ തുരത്താൻ പുതിയ നീക്കവുമായി മോദി സർക്കാർ.* മാവോയിസ്റ്റ് ഭീകരരെ അടിച്ചമർത്താനായി കോബ്ര സ്ക്വാഡിനെ കേന്ദ്രം കേരളത്തിലേയ്ക്ക് അയക്കും. ഇന്നും നാളെയുമായി സംഘം കേരളത്തിൽ എത്തും. ഓഗസ്റ്റ് 26 ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രത്യേക സംഘം യോഗം ചേർന്നിരുന്നു. ഇതിലാണ് കേരളത്തിലെയടക്കം മാവോയിസ്റ്റ് ഭീകരരെ നേരിടാൻ പദ്ധതികൾ തയ്യാറാക്കിയത്.
🗞🏵 *അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാകു എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* അയോധ്യാ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധി. ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്
🗞🏵 *ഐസസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ്* അനുകൂലികൾ. 2016 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനിടെയാണ് ഡൊണാൾഡ് ട്രംപ് ഈ ആരോപണം ആദ്യമായി ഒബാമയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അന്ന്, ഐസിസിന് ജന്മം നൽകിയത് തന്നെ ഒബാമയാണെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. ഇതുകൂടാതെ ‘അണ്ടർക്കവർ’ മുസ്ലിം ഭീകാരനായി വരെ ട്രംപ് ഒബാമയെ ചിത്രീകരിച്ചിരുന്നു.
🗞🏵 *കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മെയ്യം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച നേതാക്കൾ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു.* മുന്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് ചെന്ന് കണ്ടതിന് ശേഷമാണ് എന്‍ രാജേന്ദ്രന്‍, ടി രവി, എസ് ശ്രീകരുന്യ എന്നി മൂന്ന് സ്ഥാനാര്‍ത്ഥികൾ ബിജെപിയില്‍ അംഗതമെടുത്തത്.
🗞🏵 *കാന്‍സര്‍ രോഗികള്‍ക്ക് എന്നും കരുത്തു പകര്‍ന്ന ലാല്‍സണ്‍ പാലു ഒടുവില്‍ മരണത്തിന് കീഴടങ്ങി.* ക്യാന്‍സറിന്റെ പിടിയിലും ആത്മവിശ്വാസത്തോടെ പോരാടിയ മാതൃകാ യുവത്വമാണ് വിടപറഞ്ഞത്
🗞🏵 *ഇടുക്കി ശാന്തന്‍പാറയിലെ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പ്രാഥമിക കണ്ടെത്തല്‍.* ഇതിനായി കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണസമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയില്‍, ശരീരത്തില്‍ മറ്റ് മുറിവുകളില്ല. മൃതശരീരത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും റിപ്പോര്‍ട്ട്. ഇന്നലെയാണ് ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനായ റിജോഷിന്റെ മൃതദേഹം കണ്ടെടുത്തത്.
🗞🏵 *യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്.* കഴിഞ്ഞ 21നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വൈത്തിരി സ്വദേശിയുടെ ഭര്‍ത്താവാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.
🗞🏵 *എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് സ്ഥലംമാറി പോകുന്ന മെത്രാന്‍മാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ്.* കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ അല്‍മായരും സന്യസ്തരും അടക്കം വിശ്വാസസമൂഹം സെന്റ് മേരീസ് ബസിലിക്കയില്‍ ഒത്തുചേര്‍ന്ന് ആയിരുന്നു പരിപാടി. സഭയെ ബാധിച്ച വിവാദ വിഷയങ്ങളെക്കുറിച്ചൊന്നും ആരും അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ല.
🗞🏵 *ഡല്‍ഹിയില ടീസ് ഹസാരി കോടതിയിലുണ്ടായ പോലിസ് അഭിഭാഷക തര്‍ക്കത്തില്‍ സുപ്രീംകോടതി ഇടപെടല്‍.* ഇരുപക്ഷത്തും വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പറയാനില്ലെന്നും വ്യക്തമാക്കി. രണ്ടും കൈയും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
🗞🏵 *ആലപ്പുഴയിലെ കുടിവെള്ള പദ്ധതിക്ക് ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍.* വാട്ടര്‍ അതോറിറ്റി വാങ്ങിയ ഗുണനിലവാരമില്ലാത്ത പൈപ്പാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
🗞🏵 *തിരുവല്ല-കുമ്ബഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.* ജനറല്‍ ആശുപത്രി വഴി വരുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് വഴിയും ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അബാന്‍ ജംഗ്ഷന്‍ വഴിയും പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
🗞🏵 *കൂത്താട്ടുകുളം ചോരക്കുഴി പള്ളിയില്‍ സുപ്രീം കോടതി വിധിയും അതെ തുടര്‍ന്നുണ്ടായ മുന്‍സിഫ് കോടതി വിധിയും നടപ്പാക്കാന്‍ വിസമ്മതിച്ച് പൊലീസ്* കുറ്റകരമായ അനാസ്ഥ കാട്ടിയതായും കോടതിയെയും പൊലീസിനെയും, വിശ്വസിച്ച് പള്ളിയിലെത്തിയ വൈദികര്‍ക്ക് മര്‍ദ്ദനമേറ്റതായും ഓര്‍ത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
🗞🏵 *കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍.* മാത്യുവിനെ കൊലപ്പെടുത്താന്‍ ആദ്യം ഭക്ഷണത്തിലും, രണ്ടാമത് വെള്ളത്തിലും സയനൈഡ് നല്‍കിയെന്ന് മുഖ്യപ്രതി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കി.
🗞🏵 *നവജാത ശിശുവിന്റെ മൃതദേഹം മറവുചെയ്യാന്‍ ഒരു തുണ്ട് ഭൂമി നല്‍കാന്‍ മനസ്സുകാണിക്കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ ക്രൂരത.* വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ കുട്ടിയാണ് ഏഴാം തീയതി പ്രസവത്തോടെ മരിച്ചത്. കോട്ടയം തെള്ളകം ആശുപത്രിയില്‍ ആയിരുന്നു പ്രസവം.
🗞🏵 *ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.* തീസ് ഹസാരി കോടതിയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥയെ അഭിഭാഷകര്‍ കെയേറ്റംചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഡി.സി.പി മോണിക്ക ഭരദ്വാജിനെ ഒരുകൂട്ടം അഭിഭാഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.
🗞🏵 *മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു.* രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കാവല്‍ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. ബിജെപി മന്ത്രിമാരും ഫഡ്‌നാവിസിനൊപ്പം ഉണ്ടായിരുന്നു.
🗞🏵 *യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.* “ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നു” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
🗞🏵 *വൈദ്യുതിമന്ത്രി മന്ത്രി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ രാജാക്കാട് ബാങ്കിന് കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നൽകിയ സംഭവത്തിൽ എം എം മണിയെ രൂക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.* ബാങ്കിന് പൊന്‍മുടി ഡാം പരിസരത്തെ കെ.എസ്.ഇ.ബി കൈവശഭൂമി പാട്ടത്തിന് നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി.
🗞🏵 *മാനസിക രോഗമുള്ള വനിത പൊലീസുകാരി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവത്തിൽ കർശന നീക്കവുമായി തിരു. അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അത്തല്ലൂരി.* മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയില്‍ നിയോഗിക്കരുതെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
🗞🏵 *ഡല്‍ഹി അഭിഭാഷക- പൊലീസ് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഡെപ്യൂട്ടീ പോലീസ് കമ്മീഷണര്‍ മോണിക്കാ ഭരധ്വാജിനെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു.* വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മയാണ് കേസ്സെടുത്തത്.
🗞🏵 *ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യ ചെയ്തു.* പത്തനംതിട്ട മലയാലപ്പുഴയിൽ നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊന്നത്. ഇന്നലെ രാത്രിയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. കിണറിൽ വെള്ളം കോരാനുള്ള കയർ മുറിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
🗞🏵 *കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതിയുമായി പ്രസിഡന്റ്.* പരാതിയിന്മേൽ പീഡന ശ്രമത്തിനും എസ്‌സി- എസ്ടി വകുപ്പ് അനുസരിച്ചും പൊലീസ് കേസെടുത്തു.
🗞🏵 *കൊല്ലം ഇരവിപുരം മണ്ണാണിക്കുളത്ത് അമ്മയെ പെരുവഴിയിൽ തള്ളിയ മക്കളുടെ ക്രൂരതക്കെതിരെ വനിതാ കമ്മീഷൻ.* മിത്രാവതി അമ്മക്കാണ് ഈ ദുരനുഭവമുണ്ടായത്.ഇവരെ റോഡിൽ തള്ളിയത് മകളും ഡ്രൈവിങ് സ്‌കൂൾ അധ്യാപികയുമായ രാജശ്രീയാണ്.
🗞🏵 *യാക്കോബായ വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.* ജോസഫ് ഗ്രിഗോറിയോസ്.മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
ശവസംസ്‌കാരം നടത്താനുള്ള അനുമതി നിഷേധിക്കരുതെന്നും ഇത് കോടതി വിധിയോടുള്ള അവഹേളനമല്ലെന്നും പള്ളികളിലെ സംസ്‌കാര തർക്കവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പാലിക്കണം ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു.
🗞🏵 *വാളയാർ പീഡനക്കേസിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ഭാഗികമായ അന്വേഷണമാണ് ഇതുവരെ നടന്നത്. കേസ് സിബിഐക്ക് വിടുന്നതിൽ തടസമില്ലെന്നും പുനരന്വേഷണം വേണമെന്നും വാളയാർ പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
🗞🏵 *പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിക്ക് സ്വന്തമായി ലാബ് നിര്‍മിക്കുന്നതിന് 4.55 ഏക്കര്‍ ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.* ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട കടമ്മനിട്ട റോഡില്‍ അണ്ണായിപ്പാറ എന്ന സ്ഥലത്താണ് ഭൂമി അനുവദിച്ചിരിക്കുന്നത്.
🗞🏵 *അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരും വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി.* കൊല്ലപെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു. ഏറ്റുമുട്ടലാണ് നടന്നതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ച തെന്നും സർക്കാർ കോടതിയെ അറിയിച്ചു.
🗞🏵 *കോഴിക്കോട് ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്ക്.* പ്ലസ്ടു വിദ്യാർത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് രാമകൃഷ്ണാ മിഷനിലെ പ്ലസ്ടു വിദ്യാർത്ഥിയായ ടി.ടിമുഹമ്മദ് നിഷാൻ മത്സരിച്ചത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ ഹാമർ പൊട്ടി താഴെ വീഴുകയും ഇതിനിടെ മുഹമ്മദ് നിഷാൻ കാലുതെറ്റി വീഴുകയായിരുന്നു.
🗞🏵 *കോഴിക്കോട് അറസ്റ്റിലായ പാർട്ടി അംഗങ്ങൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഐഎം.* കേസിൽ യുഎപിഎ പിൻവലിക്കാൻ ഇടപെടേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
🗞🏵 *പട്ടിണിയും ദാരിദ്ര്യവും മൂലം നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ് പിതാവ്.* പശ്ചിമബംഗാളിലാണ് ദിവസങ്ങള്‍ മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റത്. ഈ കുഞ്ഞിനെ കൂടാതെ ഇവര്‍ക്ക് നാല് മക്കള്‍ വേറെയുണ്ട്. സംഭവം അറിഞ്ഞ് ബ്ലോക്ക് അധികൃതര്‍ ഇയാളുടെ വീട്ടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി.
🗞🏵 *മലങ്കര ഓര്‍ത്തഡോക്സ് സഭാ സെമിത്തേരികളില്‍ ശവസംസ്‌ക്കാരങ്ങള്‍ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്.* പൊതുജനമദ്ധ്യത്തില്‍ സഭയെ അവഹേളിക്കുന്നതിന് കെട്ടിച്ചമയ്ക്കുന്ന കുപ്രചരണമാണ് അത്. ഇടവക പള്ളികളുടെ സെമിത്തേരികള്‍ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം.
🗞🏵 *കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.* ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍.ടി.ഒ / സബ് ആര്‍.ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണ്.
🗞🏵 *വാളയാര്‍ പീഡനക്കേസില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നു ദേശീയ പട്ടിക ജാതി കമ്മിഷന്‍ വ്യക്തമാക്കി.* 11ന് ഇരുവരും കമ്മിഷന്‍ ആസ്ഥാനത്തെത്തി റിപ്പോര്‍ട്ട് നല്‍കണം. ഹാജരായില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നു കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ പറഞ്ഞു.
🗞🏵 *ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ഇറാഖില് നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര പൊന്തിഫിക്കല് സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്ച്ച് ഇന് നീഡ് (എ.സി.എന്).* ഇക്കഴിഞ്ഞ ഒക്ടോബര് 30ന് നിനവേ സന്ദര്ശന മധ്യേ എ.സി.എന് സെക്രട്ടറി ജനറല് ഫിലിപ്പ് ഒസോറസാണ് ഇറാഖിലെ തങ്ങളുടെ പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്.
🗞🏵 *കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പാകിസ്താന്‍ പിന്‍വലിച്ചു.* കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
🗞🏵 *സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ പരീക്ഷാര്‍ഥികള്‍ക്കുളള തിയറി പരീക്ഷ നവംബര്‍ 18, 19, 20 തീയതികളില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജ് വട്ടിയൂര്‍ക്കാവ്, വനിത പോളിടെക്‌നിക്ക് കോളേജ് കളമശ്ശേരി, വനിത പോളിടെക്‌നിക്ക് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും.* പരീക്ഷയുടെ ടൈംടേബിള്‍, യോഗ്യരായ പരീക്ഷാര്‍ഥികളുടെയും സര്‍വീസിലുളളവരുടെയും പട്ടിക എന്നിവ www.tekerala.org ല്‍ ലഭ്യമാണ്.
🗞🏵 *മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഹര്‍ജിക്കാരന്‍റെ മൊഴി രേഖപ്പെടുത്തി.* ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയ കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്‍റെ മൊഴിയാണ് വിജിലന്‍സ് രേഖപ്പടുത്തിയത്.
🗞🏵 *വാഹനത്തിന്റെ തുകഡീലര്‍ബില്ലില്‍ കുറച്ചു കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ എറണാകുളം ആര്‍ടിഒ തടഞ്ഞു.* 1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരുന്നത്. എന്നാല്‍, ഡിസ്‌കൗണ്ട് നല്‍കിയാലും മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആര്‍ടിഒ മനോജ് പറഞ്ഞു.
🗞🏵 *കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്‍ ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു* കേരളത്തിലെ സംവരണേതര സമുദായങ്ങളില്‍പ്പെടുന്നതും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kswcfc.org
🗞🏵 *സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു.* സിറോ മലബാര്‍ സഭയുടെ ക്ലെര്‍ജി കമ്മീഷനാണ് സംഗമം സംഘ ടിപ്പിച്ചത്.
🗞🏵 *നെഹ്റു കുടുംബത്തിനു നല്‍കിവന്നിരുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.* കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണു പിന്‍വലിച്ചത്.ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി എസ് പി ജി സുരക്ഷ ഒതുങ്ങി.
🗞🏵 *പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി* കേസിലെ നാലാംപ്രതിയും എരവട്ടൂര്‍ സ്വദേശിയും പാറപ്പുറത്ത് താമസിക്കുന്ന ചാലിക്കര പയ്യാനക്കോട്ടുമ്മല്‍ ദില്‍ഷാദിനെയാണ് (25) പേരാമ്ബ്ര പോലീസ് പിടികൂടിയത് .കേസില്‍ കിഴക്കന്‍ പേരാമ്ബ്ര സ്വദേശികളായ ഷഫീഖ് (22), ജുനൈദ് (22), മുഹമ്മദ് അന്‍ഷിഫ് (19) എന്നിവര്‍ ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു.
🗞🏵 *കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായി ശന്പളം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധത്തിനൊരുങ്ങി ജീവനക്കാര്‍.* ശനിയാഴ്ച രാവിലെ പത്തിന് കോട്ടയം ഗാന്ധി സ്ക്വയറില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്ക് ജീവനക്കാര്‍ പ്രതിഷേധമായി വിലാപ യാത്ര നടത്തും.
🗞🏵 *വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ഗബ്രിയേൽസേനയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ദിനപ്പത്രം എഴുതിയ വ്യാജവാർത്ത പ്രതിഷേധാർഹമെന്നു തലശ്ശേരി അതിരൂപത.* ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കുന്ന ഉത്തര മലബാർ സംഗമത്തിൻ്റെ വോളണ്ടിയേഴ്‌സായി സേവനം ചെയ്യാൻ രൂപീകരിച്ചിരിക്കുന്ന വിമുക്തഭടന്മാരുടെ കൂട്ടായ്മയെ ” സഭ പ്രത്യേക സേന രൂപീകരിക്കുന്നു” എന്ന തരത്തിൽ ദുർവ്യഖ്യാനം ചെയ്ത് വാർത്ത കെട്ടിച്ചമച്ചത് പത്രധർമത്തിനു നിരക്കാത്ത പ്രവർത്തിയാണെന്നു അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
🗞🏵 *പ്രകടനപത്രികയിൽ പറഞ്ഞ മദ്യനയം അട്ടിമറിച്ചു സർക്കാർ ജനവഞ്ചന നടത്തുകയാണെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി.* പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിച്ചു മദ്യം കുടിൽവ്യവസായമാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ വിവിധ മദ്യവിരുദ്ധ സംഘടനകളെ സഹകരിപ്പിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും എറണാകുളം ടൗണ്‍ഹാളിനു മുന്പിൽ സംഘടിപ്പിച്ച ജനസഹസ്ര നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
📕📕📕📕📕📕📕📕📕📕📕
*ഇന്നത്തെ വചനം*
ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്‍െറ തീരത്തു നില്‍ക്കുകയായിരുന്നു.
രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.
ശിമയോന്‍െറ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു.
സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക.
ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം.
വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.
അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറ ച്ചു.
ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്‍െറ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍നിന്ന് അകന്നുപോ കണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു.
എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്‍െറ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്‌ഭുതപ്പെട്ടു.
അതുപോലെതന്നെ, അവന്‍െറ പങ്കുകാരായ സെബദീപുത്രന്മാര്‍ വ യാക്കോബും യോഹന്നാനുംവ വിസ്‌മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.
വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച് അവര്‍ അവനെ അനുഗ മിച്ചു.
ലൂക്കാ 5 : 1-11
📕📕📕📕📕📕📕📕📕📕📕
*വചന വിചിന്തനം*
ആഴത്തിലേയ്ക്ക് വലയിറക്കാനുള്ള ആഹ്വാനം
ശ്ലീഹാ 10:9-16
ലൂക്കാ5: 1 -11
ഈശോ തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതാണു് ഇന്നത്തെ സുവിശേഷ ഭാഗം. രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന ശിഷ്യന്മാർ കർത്താവിന്റെ വാക്ക് കേട്ട് വീണ്ടും വലയിറക്കുകയും അത്ഭുതകരമായ മീൻ പിടിത്തതിന് സാക്ഷികളാകുകയും ചെയ്യുന്നു. വല കീറി പോകുമാറ് ലഭിച്ച മത്സ്യങ്ങൾ മിശിഹായുടെ സഭയിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുവാൻ സന്നദ്ധയായിരിക്കുന്ന സഭ. പത്രോസ് ശ്ലീഹായ്ക്കുണ്ടാകുന്ന ദർശനവും ഇതിനോട് കൂട്ടി വായിക്കണം. എല്ലാവർക്കു വേണ്ടി നിലകൊള്ളുന്നവളാണ് സഭ. ആരും സഭയ്ക്ക് പുറത്തല്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസലിന്റെ ആഹ്വാനവും നമുക്ക് ഓർക്കാം. സഭയെ Catholic Church എന്ന വിളിക്കുമ്പോൾ ഈ വാക്കിന്റെ അർത്ഥം തന്നെ open to all എന്നാണല്ലോ. പ്രിയമുള്ളവരെ സഭാമക്കളായ നമ്മുക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന കർത്താവിന്റെയും അവന്റെ സഭയുടെയും സാക്ഷികളായി നമുക്ക് ജീവിക്കാം. ആമ്മേൻ..
📕📕📕📕📕📕📕📕📕📕📕
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*