വാർത്തകൾ
🗞🏵 *കെ-ഫോൺ പദ്ധതിക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനം.* സംസ്ഥാനത്തെ ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സൗജന്യം ലഭിക്കാത്തവർക്ക് കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് കണക്ഷൻ ലഭിക്കുന്നതാണ്.
🗞🏵 *കോപ്പിയടി കണ്ടെത്തിയ പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ തീരുമാനം.* ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും കോപ്പയടിച്ചത് മൂന്ന് പേര്‍ മാത്രമെന്നും കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. മൂവായിരം പേര്‍ക്കെങ്കിലും നിയമനം നല്‍കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു.
🗞🏵 *പശുക്കളുടെ പാലില്‍ സ്വർണമുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കു പിന്നാലെ പശുക്കളെ പണയം വെയ്ക്കാൻ കൊണ്ടുവന്ന് ക്ഷീരകര്‍ഷകന്‍.* പശ്ചിമബംഗാളിലാണ് സംഭവം. നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണനിറമുള്ളതെന്നുമായിരുന്നു പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന.
🗞🏵 *വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ മരടിൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങി.* ഇതിന് പിന്നാലെയാണ് സുപ്രീം കോടതി നിർദേശിച്ച ഫ്ലാറ്റുകളുടെ ഉടമകളിൽ 231 പേർക്ക് ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ നൽകാനും തീരുമാനമായത്. ഒരാൾക്ക് 25 ലക്ഷം രൂപ വീതം മൊത്തം 57.75 കോടി രൂപയാണ് അനുവദിച്ചത്.
🗞🏵 *കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു.* ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ശ്രീനഗറിലേക്കുള്ള പ്രധാന പാതകളിലെല്ലാം ഗതാഗതം നിര്‍ത്തലാക്കിയിരിക്കുകയാണ്. രണ്ട് വിമാനങ്ങളും റദ്ദാക്കി. ഹിമാചല്‍ പ്രദേശിലെ കുളു, മണാലി മേഖലകളിലും മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.
🗞🏵 *പാർപ്പിട നിർമാണ മേഖല പുനരുജ്ജീവിപ്പിക്കാൻ 25,000 കോടി രൂപയുടെ പദ്ധതി.* ഇതിലേക്ക് 10,000 കോടി രൂപ ഇന്നലെ ചേർന്ന കേന്ദ്രകാബിനറ്റ് അനുവദിച്ചു. ചെലവുകുറഞ്ഞതും ഇടത്തരവുമായ പാർപ്പിട പദ്ധതികളെയാണ് ഇതുവഴി സഹായിക്കുക.
🗞🏵 *മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് വീരമൃത്യു.* ഛത്തീസ്ഗഡില്‍ ബിജാപ്പൂര്‍ ജില്ലയിലെ ടോങ്കുഡാ-പാമേഡ് ഏരിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. 151-ാം ബറ്റാനിയനിലെ സൈനികനാണ് കൊല്ലപ്പെട്ടത്.
🗞🏵 *പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും, മുൻ എസ്എഫ്ഐ നേതാവുമായ നസീമിനെ ഫേസ്ബുക്ക് കമന്റിലൂടെ വിമർശിച്ച യുവാക്കള്‍ക്ക് മർദ്ദനം.* സംസ്കൃത കോളേജിലെ മുൻ വിദ്യാർത്ഥി ശ്യാം, അനൂപ് എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്.
🗞🏵 *ജനങ്ങൾക്ക് കുടിവെള്ളം പോലും നൽകാൻ കഴിയാത്ത ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. വി. ഗോപകുമാർ ആവശ്യപ്പെട്ടു.* 49 തവണ പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ച തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകാത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.
🗞🏵 *സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ് ) ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 മനുഷ്യാവകാശ സംഘടനകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍.* കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായാണ് ഇത്തരം സംഘടനകളെ നിരീക്ഷിക്കുന്നത്. സിപിഐ -മാവോയിസ്റ്റിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഇത്തരം സംഘടനകള്‍ രഹസ്യമായി നടപ്പാക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗം സംശയിക്കുന്നത്.
🗞🏵 *ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍).* ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് നിനവേ സന്ദര്‍ശന മധ്യേ എ.സി.എന്‍ സെക്രട്ടറി ജനറല്‍ ഫിലിപ്പ് ഒസോറസാണ് ഇറാഖിലെ തങ്ങളുടെ പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്.
🗞🏵 *ആമസോൺ മേഖലയിൽ വിവാഹിതരായവർക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള അനുമതി നൽകിയാൽ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് ഇറ്റാലിയൻ കർദ്ദിനാളും റോമിന്റെ മുന്‍ വികാരി ജനറാളുമായ കമില്ലോ റൂയിനി.* സഭയുടെ വൈദിക ബ്രഹ്മചര്യ നിയമത്തിൽ നിന്നും ആമസോൺ മേഖലയ്ക്ക് മാത്രം ഫ്രാൻസിസ് മാർപാപ്പ ഇളവ് നൽകില്ലെന്ന് പ്രതീക്ഷിക്കുന്നതായും കർദ്ദിനാൾ റൂയിനി ഇറ്റാലിയൻ മാസികയായ കൊറേറി ഡെല്ല സേറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
🗞🏵 *അടിയന്തരാവസ്ഥ കാലത്തേക്കാള്‍ വലിയ മനുഷ്യാവകാശ ധ്വംസനമാണ് മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ നക്‌സല്‍ പ്രവര്‍ത്തകന്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍.* കേരളത്തിനു പുറത്തുവച്ച് പിടിയിലായതിനാണ് രൂപേഷ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ജീവനോടെയിരിക്കുന്നതെന്നും കേരളത്തില്‍ പിടിയിലാകുന്ന മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്ന രീതി ഇടതുസര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *പാലക്കാട് മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മാറ്റം.* കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈഎസ്പി ഷെഫീക്ക് എം ഫിറോസിനെയാണ് മാറ്റിയത്. മലപ്പുറം ഡിവൈഎസ്പി വി എ ഉല്ലാസിനാണ് പുതിയ അന്വേഷണ ചുമതല. രണ്ടാം ദിവസത്തെ ഏറ്റുമുട്ടലിന്റെ അന്വേഷണത്തില്‍ നിന്നാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.
🗞🏵 *ചീഫ് സെക്രട്ടറിയുടെ ലേഖനം മജിസ്റ്റീരിയല്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.* മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ലേഖനത്തോടെ ഇതില്‍ വിധിയും പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മലപ്പുറം നിലമ്പൂരിൽ ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തെ തുടർന്ന് സഹപ്രവർത്തകർ നടത്തി വന്ന ഓഫീസ് ഉപരോധം അവസാനിപ്പിച്ചു.* ഉപരോധം അവസാനിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി.
ആത്മഹത്യ ചെയ്ത രാമകൃഷ്ണന്റെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും മുടങ്ങിയ ശമ്പളം കൊടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. ഡെപ്യൂട്ടി മാനേജർമാരും ജീവനക്കാരും നടത്തിയ ചർച്ചയിലാണ് കാര്യത്തിൽ തീരുമാനമായത്.
🗞🏵 *പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി.* നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികൾക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കേസിൽ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
🗞🏵 *കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.* കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. പ്രവര്‍ത്തകരുടെ അറസ്റ്റ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
🗞🏵 *ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് വിവാദ വജ്രവ്യാപാരി നീരവ് മോദി.* കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ നാലാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി തള്ളിയതോടെയാണ് നീരവ് മോദി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
🗞🏵 *കോടികൾ വെട്ടിച്ച് മുങ്ങിയ വ്യാജ ഐപിഎസ്സുകാരൻ വിപിൻ കാർത്തിക് അറസ്റ്റിൽ.* വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പു നടത്തിയ കേസിൽ വിപിനെ പാലക്കാട് വച്ചാണ് അറസ്റ്റ് ചെയ്തത്.ഐപിഎസുകാരനാണെന്ന് വിപിൻ കാർത്തിക്കും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മ ശ്യാമളയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
🗞🏵 *ഡൽഹിയിലെ പൊലീസ്- അഭിഭാഷക സംഘർഷത്തിന് അയവ് വന്നു.* അഭിഭാഷകർ കോടതിയിൽ ഹാജരായി തുടങ്ങി. ഇന്നലെ പ്രതിഷേധം ഉണ്ടായ സാകേത്- രോഹിണി കോടതികളിൽ കക്ഷികൾ പ്രവേശിച്ചു.
🗞🏵 *കൊച്ചിയിലെ വെള്ളക്കെട്ടിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണമെന്ന് ഹൈക്കോടതി.* ഇതിനായുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. അതേ സമയം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍മസമിതി രൂപീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. കര്‍മസമിതിയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ കൂടി ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
🗞🏵 *കുട്ടികൾ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ എകെ ബാലൻ പ്രതിഷേധമറിയിച്ചു.* ഫോണിൽ വിളിച്ച് പ്രതിഷേധമറിയിച്ച ബാലൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയും അയച്ചു.
🗞🏵 *കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.* ഇടുക്കി ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹമാണ് പുത്തടിയ്ക്കു സമീപം മഷ്‌റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.ഭാര്യയും റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം.
🗞🏵 *മലപ്പുറത്തു വഴിക്കടവ് വെള്ളക്കെട്ടില്‍ ആദിവാസി കോളനിയില്‍ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.* കള്ളുമായി എത്തിയ വാഹനത്തിനു മുന്നില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയാണ് കള്ളുഷാപ്പ് തുറക്കാനുള്ള നീക്കത്തെ നാട്ടുകാര്‍ പ്രതിരോധിച്ചത്.
🗞🏵 *തിയറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.* രണ്ടാഴ്ച മുമ്ബ് ബംഗളൂരുവില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. എഴുന്നേറ്റ് നില്‍ക്കാത്തവരെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇറക്കിവിട്ടതോടെ സംഭവം വിവാദമായിരുന്നു.
🗞🏵 *മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പമ്ബയിലും നിലയ്ക്കലിലും ഉള്ള നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായില്ല.* പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായത്.
🗞🏵 *കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് വിൽക്കാനൊരുങ്ങി ചൈന.* ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചർച്ച നടന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ ബ്ലോഫിഷ് വില്‍ക്കുന്നതിനായി സൗദി അറേബ്യയുമായും ചൈന ചര്‍ച്ച നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ജോയിന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
🗞🏵 *രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് പരോള്‍ അനുവദിച്ചു.* പേരറിവാളനാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പേരറിവാളന് 2017 ഓഗസ്റ്റിലും ഒരു മാസം പരോള്‍ ലഭിച്ചിരുന്നു
🗞🏵
*വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം* . ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്.
🗞🏵 *തൃശൂരില്‍ നിന്ന് വീണ്ടും നാല് വിദ്യാര്‍ത്ഥികളെ കാണാതായി.* ചാലക്കുടി മേലൂരില്‍ നിന്നാണ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.
🗞🏵 *യുകെയിലെ നോര്‍ത്താംപ്ടണ്‍ രൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന മലയാളി വൈദികന്‍ അന്തരിച്ചു.* ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എംഎസ്‌എഫ്‌എസ് (51) ആണ് ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ് എഡ്‌വേര്‍ഡ്സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെന്‍റ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തിരിന്നു.
🗞🏵 *ആരാധന പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസി സമൂഹങ്ങളുടെ വളക്കൂറുള്ള മണ്ണായി അമേരിക്ക മാറുകയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്.* പരമ്പരാഗത ലത്തീന്‍ ആരാധനാക്രമത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസികളുടേയും, ഇടവകകളുടേയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്നാണ് ആരാധനാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപ്പസ്തോലിക പൗരോഹിത്യ സമൂഹമായ ‘പ്രീസ്റ്റ്ലി ഫ്രറ്റേര്‍ണിറ്റി ഓഫ് സെന്റ് പീറ്റര്‍’ (എഫ്.എസ്.എസ്.പി) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
🗞🏵 *അഴിമതി, തൊഴിലില്ലായ്മ, സർക്കാരിനു മേലുള്ള ഇറാന്റെ സ്വാധീനം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു ബാഗ്ദാദിൽ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന ഇറാഖി പൗരന്മാർക്ക് പിന്തുണയുമായി കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ ബാഗ്ദാദിലെ തഹ്‌രീർ ചതുരം സന്ദർശിച്ചു*
🗞🏵 *പന്ത്രണ്ടു വയസുകാരിയെ പ്രണയം നടിച്ച് പിഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികളുടെ ലക്‌ഷ്യം സാമ്ബത്തിക നേട്ടമായിരുന്നെന്ന് പോലീസ്.* കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് 12വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ദമ്ബതികളായ വടുതല പോപ്പുലര്‍ റോഡില്‍ മാളിയേക്കല്‍ ബിബിന്‍ (25), ഭാര്യ വര്‍ഷ(19), ഇവരുടെ സഹായി ലിതിന്(19), എന്നിവരെ പോലീസ് അറസ്‌ററ്റ് ചെയ്തത്.
🗞🏵 *അയോധ്യ കേസില്‍ വിധി വരാനിരിക്കെ അയോധ്യ ജില്ലയില്‍ സുരക്ഷ ശക്തമാക്കി ഉത്തര്‍പ്രദേശ് പൊലീസ്.* റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാലു സോണുകളാക്കിയാണ് സുരക്ഷാക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരു പദ്ധതി പാളിയാല്‍ ഉടന്‍ തന്നെ അടുത്തത് സജ്ജമകുന്ന തരത്തിലാണ് സുരക്ഷ ആസൂത്രണം ചെയ്യുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
🗞🏵 *മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്ചെയ്ത വിദ്യാർഥികളെ കോഴിക്കോട് നിന്നും മാറ്റില്ല.* ഇവർ കോഴിക്കോട് ജില്ലാ ജയിലിൽ തുടരും. കോഴിക്കോട്ട് നിലവിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
🗞🏵 *പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്ചെയ്ത പ്രതികളുടെ യുഎപിഎ ഒഴിവാക്കണമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്.* പോലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. തെറ്റ് തിരുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *തിരുവനന്തപുരം സ്വകാര്യ ക്ലിനിക്കിൽ വച്ച് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോക്ടറെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്‌തു.* ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഡോ. സനലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
🗞🏵 *ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എംഎൽഎ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.* സർക്കാർ ഉദ്യോഗസ്ഥരെ വേദിയിലിരുത്തി കൊണ്ടാണ് പി.സിയുടെ വിമർശനം. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സർക്കാർ ജീവനക്കാരെന്ന് പി സി ജോർജ് തുറന്നടിച്ചു.
🗞🏵 *കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാൾ തുർക്കിയിൽ പിടിയിൽ.* തുർക്കി പ്രസിഡന്റ് തയ്യിപ്പ് ഏർദോഗനാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിന്‍റെ പേരിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു.* കാവൽ സർക്കാരിന്‍റെ കാലാവധി ഇന്ന് അവസാനിക്കുമ്പോഴും പുതിയ സർക്കാരിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ശിവസേന സർക്കാർ രൂപീകരണത്തിൽ പങ്കാളിയാകുന്നില്ലെങ്കിലും ഇന്ന് വൈകിട്ട് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ബിജെപി നീക്കം.
🗞🏵 *പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ പിൻവലിക്കുന്നു.* സുപ്രീംകോടതി ഇന്ന് തിരുത്തൽ ഹർജി പരിഗണിക്കാനിരിക്കെയാണ് പിൻവലിക്കാൻ അപേക്ഷ നൽകിയത്. നേരത്തെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുശേഷണാണ് തിരുത്തൽ ഹർജി സമർപ്പിച്ചത്.
🗞🏵 *ചാനൽ കാമറാമാന് നേരെ വനിതാ പോലീസിന്‍റെ കൈയേറ്റവും അസഭ്യവർഷവും.* ജയ്ഹിന്ദ് ചാനലിന്‍റെ കാമറാമാന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. മുഖത്തടിയേറ്റ കാമറാമാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
🗞🏵 *മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ ബിജെപി പ്രതിനിധികൾ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ സന്ദർശിച്ചു.* വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബിജെപി പ്രതിനിധികളായ ഗിരീഷ് മഹാജൻ, ചന്ദ്രകാന്ത് പാട്ടീൽ, സുധീർ എന്നിവർ ഗവണറെ കണ്ടത്.
🗞🏵 *ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി.* പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. 24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
🌺🌺🍃🌺🌺🍃🌺🌺🍃🌺🌺
*ഇന്നത്തെ വചനം*
യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു.
അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു.
യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല.
യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്.
അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്‍െറ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.
അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു.
ഇതു കണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ.
സക്കേ വൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്‍െറ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്‍െറ പുത്രനാണ്.
നഷ്‌ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്‌ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.
ലൂക്കാ 19 : 1-10
🌺🌺🍃🌺🌺🍃🌺🌺🍃🌺🌺
*വചന വിചിന്തനം*
നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തുന്ന ദൈവം.
1 പത്രോ 1:13 -20
ലൂക്കാ 19:1-10
നഷ്ടപ്പെട്ടു പോയതിന് കണ്ടെത്തി രക്ഷിച്ച് അവരെ ജീവന്റെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്ന മനുഷ്യപുത്രനായ ഈശോ. കർത്താവിന് കണ്ടുമുട്ടിയ സക്കേവൂസ് യഥാർത്ഥമായ ഒരു മാനസാന്തരത്തിലേയ്ക്ക് കടന്നു വരുന്നു. തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച സക്കൈ കർത്താവിന് കണ്ടു മുട്ടിയപ്പോൾ ചുറ്റുമുള്ളവരിലേക്ക് തിരിയുന്നു. അവരുമായി അനുരഞ്ജനപ്പെടുന്നു. ദരിദ്രരെക്കുറിച്ച് അവന് ചിന്തയുണ്ടാകുന്നു. പ്രിയമുള്ളവരെ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞ് കർത്താവിലേയ്ക്കും അവിടെ നിന്ന് സഹോദരങ്ങളിലേയ്ക്കും തിരിയുന്ന ഒരു യഥാർത്ഥ മാനസാന്തരത്തിനായി നമ്മുക്ക് ആഗ്രഹിക്കാം… പ്രാർത്ഥിക്കാം.. അതോടൊപ്പം നഷ്ടപ്പെട്ടതിന് കണ്ടെത്തുന്ന ഈശോയുടെ മനോഭാവം നമ്മുക്കും സ്വന്തമാക്കാം. ആമ്മേൻ
🌺🌺🍃🌺🌺🍃🌺🌺🍃🌺🌺
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*