ന്യൂഡല്‍ഹി: വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി സംഘടനാപരമായ പാളിച്ചയെന്ന് കെ മുരളീധരന്‍. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. എന്‍എസ്‌സിന്റെ പരസ്യ പിന്തുണ ന്യൂനപക്ഷങ്ങളെ അകറ്റാന്‍ ഇടയാക്കിയതായും മുരളീധരന്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ നിര്‍ദ്ദേശിച്ച പീതാംബരകുറുപ്പിനെ മാറ്റി നിര്‍ത്തി നേതൃത്വം ഇടപെട്ടായിരുന്നു മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ ഇതിലുള്ള അമര്‍ഷം മുരളീധരന്‍ സോണിയയെ അറിയിച്ചു.
ഒടുവില്‍ വമ്ബന്‍ ഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് വിജയം നേടി. വികെ പ്രശാന്ത് വിജയം കൈവരിച്ചതിനു പിന്നാലെ മുരളീധരന്‍ സംഘടനാ സംവിധാനത്തില്‍ പാളിച്ചയുണ്ടായെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.കെ.പി.സി.സി പുനസംഘടനയില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും മുരളീധരന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.