അങ്കാറ: കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാൾ തുർക്കിയിൽ പിടിയിൽ. തുർക്കി പ്രസിഡന്റ് തയ്യിപ്പ് ഏർദോഗനാണ് ഇക്കാര്യം അറിയിച്ചത്.വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബിൽ യുഎസ് കമാൻഡോകൾ നടത്തിയ ആക്രമണത്തിലാണു ബാഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദിയുടെ ഭാര്യയ്ക്ക് പുറമെ സഹോദരിയെയും അവരുടെ ഭർത്താവിനെയും സിറിയയിൽ നിന്ന് പിടികൂടിയതായി ഏർദോഗൻ കൂട്ടിച്ചേർത്തു.യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ മൂന്നു മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു.
കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാൾ തുർക്കിയിൽ പിടിയിൽ…
