നവംബര്‍ 6-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.

“പ്രിയ സ്നേഹിതരേ, നവംബര്‍ മാസത്തില്‍ #പരേതാന്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. പരേതരായ നമ്മുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും അഭ്യൂദയകാംക്ഷികളെയും ദൈവകരങ്ങളില്‍,പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ സമര്‍പ്പിക്കാം, അങ്ങനെ സഭയുടെ ആത്മീയകൂട്ടായ്മയിലൂടെ നമുക്കും അവരുടെ ചാരത്തായിരിക്കാം!”