പാലക്കാട് : മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് അന്വേഷണ ചുമതലയില്‍ നിന്നുംമാറ്റിയത്. പകരം ഡിവൈഎസ്പി പി ഉല്ലാസിനെ ചുമതല ഏല്‍പ്പിച്ചു.മാവോയിസ്റ്റ് ഭീകരര്‍ക്കു നേരെ രണ്ടാമത് വെടിവെപ്പ് നടക്കുമ്ബോള്‍ നടക്കുമ്ബോള്‍ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. വെടിവെപ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. അന്വേഷണം സുതാര്യമാകുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എസ് പി സന്തോഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി…
