ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു സമീപം മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷിന്റെ മൃതദേഹമാണ് പുത്തടിയ്ക്കു സമീപം റിസോര്‍ട്ടിന്റെ ഭൂമിയില്‍ കണ്ടെത്തിയത്.
ഭാര്യയും റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് സൂചന. ഇയാളുടെ ഭാര്യ ലിജി, റിസോര്‍ട്ടിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം എന്നിവരെ 4 മുതല്‍ കാണാനില്ല.റിജോഷിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്.