തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ ആറു പെണ്‍കുട്ടികളെ കാണാതായി. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണം തുടരുകയാണ്.കാണാതായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്.
ഇരുപത്തിനാല് മണിക്കൂറിനകമാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്. ആറ് പെണ്‍കുട്ടികളും തമ്മില്‍ ബന്ധമില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഈ കുട്ടിയെ കാണാതായത്.പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍, ഇവര്‍ എവിടെയാണെന്നതു സംബന്ധിച്ച്‌ വിവരം ലഭ്യമായിട്ടില്ല .