യാക്കോ 1: 19-25
ലൂക്കാ 8: 26-39

വചനം അനുസരിച്ച് ജീവിക്കുവാൻ തക്കവിധം എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്ന ഈശോ. രോഗം, മരണം, പിശാച്‌, എന്നിവയുടെ മേൽ അധികാരമുള്ള കർത്താവ് എന്നെ എല്ലാറ്റിലും നിന്ന് സ്വതന്ത്രമാക്കുന്നു. ഇങ്ങനെ കർത്താവിനാൽ സ്വാതന്ത്രനാകുന്ന വ്യക്തി
കർത്താവിന്റെ വചനം കേൾക്കുക മാത്രമല്ല
അത് അനുവർത്തിക്കുകയും ചെയ്യുന്നവരാകണമെന്ന് യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരിക്കണം നാം. കർത്താവിന്റെ വചനത്തിൽ ഉറച്ചു നിൽക്കുന്നവൻ തന്റെ പ്രവൃത്തികളിൽ അനുഗൃഹീതനാകും. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമ്മേൻ…