ഐസ്വാൾ: മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ഇന്ന് ചുമതലയേൽക്കും. 11.30-നാണ് സത്യപ്രതിജ്ഞ. കുടുംബത്തോടൊപ്പം അദ്ദേഹം തിങ്കളാഴ്ച മിസോറാമിൽ എത്തിയിരുന്നു.ദേശീയ സെക്രട്ടറി വൈ. സത്യകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുൻ സെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവരാണ് ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങിൽ പങ്കെടുക്കുന്നത്.മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻപിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറം ഗവർണറാകുന്ന രണ്ടാമത്തെയാളാണ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്.
മിസോറം ഗവർണറായി പി.എസ്. ശ്രീധരൻപിള്ള ഇന്ന് ചുമതലയേൽക്കും…
