കേരള സമുദായ ക്ഷേമ കോർപറേഷൻ 2019-20 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്‌റ്‌മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
ഹയർ സെക്കണ്ടറി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി. എം. എ, സി. എസ്‌, I. C. F. A ഗവേഷണ വിഭാഗം (ph.d, M. Phil, D. Litt, Dsc)എന്നീ മേഖലകളിൽ പഠിക്കുന്ന കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപെടുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
അപേക്ഷാ ഫോമിനും യോഗ്യത ഉൾപ്പടെയുള്ള മറ്റു വിശദ വിവരങ്ങൾക്കും www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ 20-11-2019, 5 മണി വരെ സ്വീകരിക്കുന്നതാണ്.