*വാർത്തകൾ*

🗞🏵 *ഹരിയാനയിലെ കര്‍ണാലില്‍ അന്‍പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരി മരിച്ചു.* ഇന്നലെ വൈകിട്ട് വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ശിവാനി എന്നാണ് കുട്ടിയുടെ പേര്.

🗞🏵 *പി.ജെ. ജോസഫിനെതിരെ സ്പീക്കര്‍ക്ക് ജോസ് വിഭാഗത്തിന്‍റെ കത്ത്.* പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ജോസഫിനെ അംഗീകരിക്കരുതെന്നും ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായിട്ടാണെന്നും കത്തിൽ പറയുന്നു.

🗞🏵 *പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു.* ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാര്‍ട്ടിന്‍, ഒഫീഷ്യല്‍ കെ.വി. ജോസഫ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

🗞🏵 *പൊതുമരാമത്ത്‌ വകുപ്പ്‌ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ നടത്തിയതായി കണ്ടെത്തിയ ആറ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു‌.* എറണാകുളം പൊതുമരാമത്ത് നിരത്ത് വിഭാഗം ഡിവിഷന്‍ ഓഫീസില്‍ ക്ലര്‍ക്കുമാരായ വി ജയകുമാര്‍, പ്രസാദ് എസ് പൈ, ഡിവിഷണല്‍ അക്കൗണ്ടന്റ് ദീപ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

🗞🏵 *തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു.* അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

🗞🏵 *ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്‌ടോക്ക് സ്മാർട്ട്ഫോൺ പുറത്തിറക്കി.* ടിക്‌ടോക്ക് നിർമാതാക്കളായ ബൈറ്റ്‌ഡാൻസ് എന്ന കമ്പനിയാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സ്മാർട്ടിസാൻ എന്ന ബ്രാൻഡിനു കീഴിൽ, മൂന്ന് വേരിയേഷനുകളിലായാണ് ഫോൺ പുറത്തിറക്കിയത്.

🗞🏵 *കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫ്രഷ്, റിന്യൂവല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.*

🗞🏵 *ആഗോള സഭ ചരിത്രത്തിൽ നിർണ്ണായക ശബ്ദമായി മാറിയ എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ റ്റു പോപ്പ്‌സ്’ ഈ മാസാവസാനം തീയേറ്ററുകളിലേക്ക്.* രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നവംബർ 27നാണ് തീയറ്ററുകളിലെത്തുക.

🗞🏵 *അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ഗോപാല കഷായമെന്ന് കൂടി പേര് ചേർക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചന.* പേറ്റന്റിനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അവസാനഘട്ടത്തിലാണ്.

🗞🏵 *ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ വംശീയ സംഘടനകളുടെ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞായറാഴ്ചയിലെ ത്രികാല ജപ മധ്യേ ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.* എത്യോപ്യയിലെ തവാഹിതോ ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ ക്രൈസ്തവർ ഇരകളാക്കപ്പെടുന്ന അക്രമങ്ങൾ തനിക്ക് ദുഃഖത്തിനു കാരണമാകുന്നതായി പാപ്പ പറഞ്ഞു.

🗞🏵 *സഭാതർക്കത്തിൽ ഓർത്തഡോക്‌സ് സഭ സമർപ്പിച്ച എല്ലാ കോടതിയലക്ഷ്യ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രിം കോടതി.* ഈ മാസം പതിനെട്ടിന് കേസ് പരിഗണിക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

🗞🏵 *കമ്മ്യൂണിസ്റ്റ് ചൈനയില്‍ സര്‍ക്കാര്‍, ക്രൈസ്തവ ദേവാലയം തകര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദേവാലയത്തിന് ചുറ്റും മനുഷ്യ മതില്‍ തീര്‍ത്തുക്കൊണ്ട് വിശ്വാസികളുടെയും വൈദികരുടെയും പ്രതിരോധം.* ചൈനയുടെ വടക്ക് ഭാഗത്തുള്ള ഹെബേയി ജില്ലയിലെ ഗുവാന്റാവോയിലെ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന വു ഗാവോ സാങ് ദേവാലയം മതിയായ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് തകര്‍ക്കുവാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ്‌ വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്.

🗞🏵 *മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍.* ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സവിശേഷ പ്രേഷിതമാസത്തിന്റെ ഭാഗമായി അതിരൂപത സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിഷന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ പ്രൊസിക്യൂഷൻ സമയം തേടി.* പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാൻ കോടതി മാറ്റി. അതേസമയം വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഒരു പ്രതി കൂടിയുണ്ടെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

🗞🏵 *1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോൺഗ്രസ് നേതാവുമായ സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി.* മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കാമെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.

🗞🏵 *മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാത്തതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.* റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്നാല്‍ തടസങ്ങള്‍ നീക്കി രണ്ട് മാസത്തിനകം ബൈപ്പാസ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.

🗞🏵 *ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖിലെ ബാഗ്ദാദിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണം വരിച്ച രണ്ടു വൈദികര്‍ ഉള്‍പ്പെടെ 48 ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച പഠനം പ്രാദേശിക സഭ പൂര്‍ത്തിയാക്കി വത്തിക്കാന് കൈമാറി.* ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് ഇവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോര്‍ട്ടും, അതിനെ പിന്‍തുണയ്ക്കുന്ന തെളിവുകളും രേഖകളും വത്തിക്കാനു സമര്‍പ്പിച്ചതെന്ന് പോസ്റ്റുലേറ്റര്‍, ഡോ. ലൂയി എസ്‌കലാന്തെ പ്രസ്താവനയിലൂടെ അറിയിച്ചു. 2010 ഒക്ടോബര്‍ 31നാണ് ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്.

🗞🏵 *നാ​ല​രപ​തി​റ്റാ​ണ്ടോ​ളംഇ​ന്ത്യ​യി​ൽസേ​വ​ന​ത്തി​നാ​യിജീ​വി​തംസ​മ​ർ​പ്പി​ച്ചി​രു​ന്നഐ​റി​ഷ്സ​ന്യാ​സി​നിപാ​സ്ക​ൽഒാ​ർ​മ​യാ​യി.* കോ​ൽ​ക്ക​ത്ത​യി​ൽഅ​​ശ​​ര​​ണ​​ർ​​ക്കുംആ​​ലം​​ബ​​ഹീ​​ന​​ർ​​ക്കു​​മാ​​യിജീ​​വി​​ത​​ത്തി​​ന്‍റെസിം​​ഹ​​ഭാ​​ഗ​​വുംഉ​​ഴി​​ഞ്ഞു​​വ​​ച്ചസ​ന്യാ​സി​നി​യാ​യി​രു​ന്നുപ്ര​​സ​ന്‍റേ​ഷ​​ൻസ​​ഭാം​​ഗ​​മാ​​യി​​രു​​ന്നസി​​സ്റ്റ​​ർപാ​​സ്ക​ൽ.

🗞🏵 *ഡോളറിനെതിരെ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി ഇന്ത്യൻ രൂപ.* വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഡെബ്റ്റ് മാര്‍ക്കറ്റിലേക്കും ലോക്കല്‍ ഇക്വിറ്റികളിലേക്കുമുളള നിക്ഷേപം വർദ്ധിച്ചതിനാൽ അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് ഇന്ത്യൻ രൂപ കുതിച്ച് കയറി. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ രൂപയുടെ മൂല്യത്തിലുണ്ടായ മുന്നേറ്റം ശുഭ സൂചനയായി നിക്ഷേപകര്‍ കാണുന്നു.

🗞🏵 *പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം , സമ്മാനത്തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി* ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.

🗞🏵 *പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊന്നു.* ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

🗞🏵 *മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബം.* താഹാ ഫസലിന്റെ സഹോദരന്‍ ഇജാസിന്റെ ലാപ്‌ടോപ്പാണ് പോലീസ് കൊണ്ടുപോയതെന്നും അലന്‍ ഷുഹൈബ് ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും മാതാവ് ജമീല വ്യക്തമാക്കി.

🗞🏵 *കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ നിയമസഭയിൽ.* മാ​വോ​യി​സ്റ്റു​ക​ളെ ആ​ട്ടി​ൻ​കു​ട്ടി​ക​ളാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​റ​സ്റ്റി​ലാ​യ അ​ല​ന്‍റെ ബാ​ഗി​ൽ നി​ന്ന് മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​യും പു​സ്ത​ക​വും, താ​ഹ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പു​സ്ത​ക​വും ക​ണ്ടെ​ത്തി​യി​രു​ന്നു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു.

🗞🏵 *വെബ് ബ്രൗസർ ആയ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ.* ബ്രൗസറിന്‍റെ ഓഡിയോ കംപോണന്‍റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തെ നിയന്ത്രിക്കുവാൻ സാധിക്കും. ബ്രൗസറിന്‍റെ ശേഖരണ ശേഷിയില്‍ കാര്യമായ വ്യതിയാനം വരുത്തി, പിസിയിലേക്ക് വളരെ വേഗത്തില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയുന്ന വിധത്തിലായിരുന്ന സുരക്ഷ പാളിച്ച.

🗞🏵 *നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് പിടികൂടി.* കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫറ്റീരിയ ജീവനക്കാരിയായ യുവതിയെയാണ് പന്നിയങ്കര പൊലീസ് കസ്റ്റ്ഡിയിലെടുത്തത്. പ്രസവം നടന്നത് ബംഗലൂരുവിലാണ്. തിരുവണ്ണൂരിലെ പള്ളിയുടെ പടിക്കെട്ടിലാണ് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത്.

🗞🏵 *ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം.* ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.

🗞🏵 *കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു.* വെബ്‌സൈറ്റിന്റെ പേര് കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്നാണ്. ആളുകളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഈ വെബ്‌സൈറ്റിന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു. കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അധികൃതര്‍വിശദീകരണം നല്‍കിയത്.

🗞🏵 *ശബരിമലയിലെ യുവതി പ്രവേശനം തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതിയുടെ നിലവിലെ വിധി അനുസരിച്ച്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.* നിയമനിര്‍മാണം നടത്തും എന്ന് പറയുന്നവര്‍ ഭക്തരെ കബളിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *കാത്തിരിപ്പുകള്‍ക്ക് വിരാമം, പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്‌ട്രോണിക് ഓട്ടോ നീംജി നിരത്തിലിറങ്ങി.* ആദ്യഘട്ടത്തില്‍ 15 ഓട്ടോകളാണ് നിരത്തിലെത്തിയത്. എംഎല്‍എ മാരെ നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു ആദ്യയാത്ര. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ യാത്രക്ക് തുടക്കമിട്ടു.

🗞🏵 *വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.* കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ഉപവാസ സമരം പാലക്കാട് തുടരുകയാണ്.

🗞🏵 *സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ വേളയില്‍ മൊഴിമാറ്റം തുടരുന്നു.* സിസ്റ്റര്‍ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് മൊഴി മാറിയത്. അഭയ കൊല്ലപ്പെട്ട ദിവസം ചെരുപ്പും ശിരോ വസ്ത്രവും കോണ്‍വെന്റിനുള്ളില്‍ അടുക്കളയിലെ ഫ്രിഡ്ജിന് സമീപം കണ്ടെന്നായിരുന്നു ആദ്യ മൊഴി.

🗞🏵 *പരിശുദ്ധവും ഭക്തി നിര്‍ഭരവുമായ ദൈവീക ആരാധന ഉയരേണ്ട ഹൃദയാന്തര്‍ഭാഗമാകുന്ന യാഗപീഠം, പകയുടേയും വിദ്വേഷത്തിന്‍റേയും സ്വാര്‍ഥതയുടേയും വിഷ വിത്തുകള്‍ മുളപ്പിച്ചു തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ആണെന്നും അവിടെ നിന്നും ഉയരുന്ന പ്രാര്‍ഥന ദൈവത്തിന് സ്വീകാര്യമല്ലെന്നും പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗീകനും സിഎസ്‌ഐ ചര്‍ച്ച്‌ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരിയുമായ റവ. വില്യം അബ്രഹാം അഭിപ്രായപ്പെട്ടു.*

🗞🏵 *കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് ജോലിക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു .* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ്‌ ന്യൂറോ സയന്‍സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും സംയുക്തമായി നടത്തുന്ന പ്രോജക്ടിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9496967650.

🗞🏵 *പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.* പൊതുപ്രവര്‍ത്തകനായ ഗിരീഷ് എന്നയാളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സ് ഡയറക്ടറോട് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.

🗞🏵 *സമീപകാലത്തുണ്ടായ പോലീസ് നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തിലുള്ളവയാണെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍.* സി.പി.ഐ. വളയം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസവുമായി പുതിയ തീരുമാനം.* കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി ഫാം ലൈസന്‍സ് വേണ്ട. നിലവില്‍ 20 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഗ്രാമീണ മേഖലയില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നവരെയാണ് ലൈസന്‍സ് വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയത്.

🗞🏵 *അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ – ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.* ഇരുവരും തമ്മിലുള്ള ഇന്നത്തെ ചര്‍ച്ചയോടെ പൂര്‍ണ്ണമായും അവസാനിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

🗞🏵 *സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമാ നഗരപ്രാന്തത്തിലെ ഭൂഗര്‍ഭ സെമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.* ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പാപ്പായുടെ ശുശ്രൂഷകള്‍ ആരംഭിച്ചത്. തന്റെ സന്ദേശത്തില്‍ ക്രൈസ്തവ രക്തസാക്ഷികളെ കുറിച്ച്‌ പാപ്പ പ്രത്യേകം പരാമര്‍ശിച്ചു.

🗞🏵 *രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി.* പരിഷ്കൃത രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ് രാജ്യ്ത് സംഭവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
 
🗞🏵 *ലോകത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഫ്രാൻസിസ്കൻ സഭാംഗമായ ബ്രദർ പീറ്റർ തബിച്ചിയെ തേടി ഐക്യരാഷ്ട്രസഭയുടെ പുരസ്കാരവും.* യുഎന്നിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാര്‍ഡാണ് ഒക്ടോബര്‍ അവസാന വാരത്തില്‍ അദ്ദേഹത്തിനു സമ്മാനിച്ചിരിക്കുന്നത്. പതിനായിരത്തോളം നാമനിർദേശങ്ങളിൽ നിന്നാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ പേഴ്സൺ ഓഫ് ദി ഇയറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

🗞🏵 *പാലാരിവട്ടം മേല്‍പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.* മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മേല്‍പാല നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രമുഖ ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
 
🗞🏵 *മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.* അദ്ദേഹത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

🗞🏵 *വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി.*

🗞🏵 *പൊലീസ്​ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്​റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ പൊലീസിന്​ അനുമതി.* പാലക്കാട്​ ജില്ലാ കോടതിയാണ്​ അനുമതി നല്‍കിയത്​.പൊലീസ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.മൃതദേഹത്തിന്​ അവകാശികളായി ആരെങ്കിലും വരികയാണെങ്കില്‍ അവര്‍ക്ക്​ മൃതദേഹം വിട്ടുനല്‍കണമോ വേണ്ടയോ എന്ന കാര്യം പൊലീസിന്​ തീരുമാനിക്കാമെന്നും കോടതി ഉത്തരവിട്ടു.

🗞🏵 *ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തടയണ നിര്‍മാണം .* കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പാറത്തോട് ഗ്രാമപഞ്ചായത്ത് വേങ്ങത്താനം തോട്ടില്‍ എംജിഎന്‍ആര്‍ഇജി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രകൃതി സൗഹാര്‍ദ തടയണ നിര്‍മിച്ചത് .

🗞🏵 *വാളയാര്‍ കേസിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്.* സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🗞🏵 *സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കെതിരേ നക്‌സല്‍ ബന്ധം ആരോപിച്ച്‌ കോഴിക്കോട് യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാരും പോലീസും.* വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഇന്ന് സമയം കണ്ടെത്തിയിരുന്നെങ്കിലും യുഎപിഎ ചുമത്തുന്നതിന് എതിരെ സര്‍ക്കാരിന് തന്നെ എതിര്‍പ്പുണ്ടെന്ന് പ്രതിഭാഗം വക്കീല്‍ അറിയിച്ചതോടെ വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയതില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.

🏕🏕🏕🏕🏕🏕🏕🏕🏕🏕🏕

*ഇന്നത്തെ വചനം*

ജനം സഖറിയായെ കാത്തുനില്‍ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്‌ഭുതപ്പെട്ടു.
പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന്‌ സഖറിയായ്‌ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച്‌ അവന്‌ ഏതോ ദര്‍ശ നമുണ്ടായി എന്ന്‌ അവര്‍ മനസ്‌സിലാക്കി. അവന്‍ അവരോട്‌ ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്‌തു.
തന്‍െറ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി.
താമസിയാതെ അവന്‍െറ ഭാര്യ എലിസബത്ത്‌ ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക്‌ അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു:
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്‌ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തു തന്നിരിക്കുന്നു.
ലൂക്കാ 1 : 21-25
🏕🏕🏕🏕🏕🏕🏕🏕🏕🏕🏕

*വചന വിചിന്തനം*
വിശ്വാസത്തിൽ സ്ഥിരതയോട് നിന്ന് ദൈവകരുണ സ്വന്തമാക്കിയവർ…
കൊളോ 1: 21-23
ലൂക്കാ 1: 5-25

വിശ്വാസത്തിൽ സ്ഥിരതയോട് നിന്ന് ദൈവകരുണ സ്വന്തമാക്കിയ വി.സഖറിയായെയും വി.ഏലീശ്വായെയും തിരുസഭ ഇന്ന് പ്രത്യേകമാം വിധം അനുസ്മരിക്കുന്നു. മക്കളില്ലാത്തത് ദൈവശാപമായി കരുതിയിരുന്ന യഹൂദരുടെ ഇടയിൽ അവർ ദൈവത്തിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചില്ല. ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും കർത്താവിന്റെ കൽപനകളും പ്രമാണങ്ങളും കുറ്റമറ്റ വിധം അനുസരിച്ചു കൊണ്ട് അവർ ജീവിച്ചു. പ്രതിസന്ധികളുടെ ഇടയിൽ, തങ്ങൾ ഉദ്ദേശിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് പോകുന്ന കർത്താവിനെയും കർത്താവിന്റെ സഭയെയും തള്ളിപറയുന്ന നമ്മുടെ മുൻപിൽ ഈ ദമ്പതികൾ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രിയമുള്ളവരെ ഏത് അവസ്ഥയിലും അവിടുത്തെ മുമ്പിൽ പരിശുദ്ധരും കുറ്റമറ്റ വരും നിർമ്മരുമായി ജീവിച്ച് സുവിശേഷം നൽകുന്ന പ്രത്യാശയിൽ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടെ നമുക്ക് വ്യാപരിക്കാം. ആമ്മേൻ
🏕🏕🏕🏕🏕🏕🏕🏕🏕🏕🏕

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*