തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനെതിരേ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്ത്. സര്‍വീസ് മുടക്കിയുള്ള സമരരീതി ഇരിക്കും കൊമ്ബ് മുറിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്‌ആര്‍ടിസിയിലെ ശമ്ബള ബാധ്യത മുഴുവനായി ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ വാക്കുതന്നിട്ടില്ല. ശമ്ബള വിതരണത്തിന് ആവശ്യമായ തുകയുടെ പകുതി മാത്രമേ മാസാവസാനം ലഭിക്കുന്നുള്ളൂ. ഈ പ്രതിസന്ധി മറികടക്കാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം യോഗം ചേരുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.