കൊല്ലം : മതബോധന ദിനാചരണത്തിന്റെ ഭാഗമായി അരവിള സെന്റ് ജോർജ് ഇടവകയിലെ സൺഡേ സ്കൂൾ അദ്ധ്യാപകരുടെയും, ‘ലിംക ബുക്ക് ഓഫ് വേൾഡ് റെക്കാർഡ് നേടിയ എറണാകുളം പി സി റോസറി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കാവനാട് പൂവൻ പുഴ സെന്റ് ജോർജ് കുരിശടിയിൽ രാജ്യാന്തര മരിയൻ എക്സിബിഷൻ ആരംഭിച്ചു.
പ്രദർശനം കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. 95 രാജ്യങ്ങളിൽ നിന്നുള്ള 64000 വ്യത്യസ്ത ജപമാലകളും , വിശുദ്ധരുടെ 450 തിരുശേഷിപ്പുകളും ,മറിയത്തിന്റെ വ്യത്യസ്തങ്ങളായ തിരുസ്വരൂപങ്ങളും, ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.” അമ്മയോടൊപ്പം” എന്നു പേർ നൽകിയിട്ടുള്ള പ്രദർശനത്തിൽ വിശ്വാസികൾക്ക് വ്യക്തിപരമായി പ്രാർത്ഥന നടത്തുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാദർ.ജോസഫ് ഡെറ്റോ അറിയിച്ചു.
സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസി തോമസ്, മദർ സുപ്പീരിയർ സിസ്റ്റർ മേരി ക്കുട്ടി, പിസി റോസറി ഇൻറർനാഷനൽ പ്രതിനിധി സാബു കെയ്റ്റർ എന്നിവർ പ്രസംഗിച്ചു.