1 കോറി 13:1-13
മത്താ 16: 13 – 19
മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നു കൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസ തീർത്ഥാടനം സ്വർഗ്ഗീയ മഹത്വ രഹസ്യത്തിൽ പൂർത്തിയാകും വിധം ക്രമീകരിച്ചിരിക്കുന്ന ആരാധനാ വത്സരത്തിന്റെ പള്ളിക്കൂദാശ കാല ത്തിലേയ്ക്ക് നാം ഇന്ന് പ്രവേശിക്കുന്നു. 4 ആഴ്ച നീണ്ടു നിൽക്കുന്ന ഈ കാലത്തിൽ സഭാപ്രതിഷ്ഠയെപ്രത്യേകമാംവിധം അനുസ്മരിക്കുന്നു. സഭാമക്കളെ കാത്തിരിക്കുന്ന നിത്യ സൗഭാഗ്യത്തിന്റെ മുന്നാസ്വാദനം നൽകുന്ന കാലഘട്ടമാണിത്. ഇന്നത്തെ പഴയ നിയമത്തിലെ 2 വായനകളും സഭയുടെ പ്രതീകമായ ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന സമാഗമ കൂടാരത്തെക്കുറിച്ചും ഏശയ്യായ്ക്കുണ്ടായ ദർശനത്തിലെ മഹത്വപൂരിത ദൈവാലയത്തെക്കുറിച്ചുമാണ്. പുതിയ നിയമത്തിലെ വായനകൾ സഭയുടെ സ്വഭാവം വ്യക്തമാക്കുന്നു. ദൈവിക ഭാവമായ സ്നേഹമാണ് സഭയുടെ സ്വഭാവം. സ്നേഹിക്കുന്ന ദൈവത്തിൽ പ്രത്യാശ അർപ്പിച്ചു കൊണ്ട് വിശ്വാസ ജീവിതം നയിക്കുന്നവരുടെ സമൂഹമാണു് സഭ. പ്രിയമുള്ളവരെ സഭാമക്കളായ നമുക്ക് കർത്താവിൽ പൂർണ്ണമായ വിശ്വാസമർപ്പിച്ച് നിത്യജീവൻ പ്രാപിക്കാമെന്ന പ്രത്യാശയിൽ പരസ്പരം സ്നേഹിച്ചു കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതം സഭാ ജീവിതം അർത്ഥപൂർണ്ണമാക്കാം. അതിനുള്ള കൃപ സഭയുടെ സംരക്ഷകയായ പ.അമ്മ നമ്മുക്ക് പ്രദാനം ചെയ്യട്ടെ. ആമ്മേൻ…