പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്നത് ഒറീസയിൽനിന്നും മോഷ്ടിച്ച തോക്കുകളെന്ന് സ്ഥിരീകരണം.2004ൽ ഒഡീഷയിലെ കോരാപുഡിലെ ആയുധസംഭരണ ശാലയിൽ ആക്രമണം നടത്തി തട്ടിയെടുത്ത ആയുധങ്ങളില്‍ ചിലതാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.മോഷ്ടിച്ച അതേ സീരിയൽ നന്പരുള്ള തോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. 303 സീരിസില്‍പ്പെട്ട രണ്ട് തോക്കുകളാണ് തിരിച്ചറിഞ്ഞത്. മറ്റു തോക്കുകളുടെ പരിശോധന തുടരുകയാണ്.
അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനു ശേഷം പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മാവോവാദി ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുത്തിരുന്നു.ഇത്തരത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷയിലെ പോലീസ് സ്റ്റേഷനില്‍നിന്ന് തട്ടിയെടുത്ത തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്.
മാവോവാദി ഏറ്റുമുട്ടലില്‍ പോലീസ് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയില്‍ നിന്ന് തട്ടിയെടുത്തത്…
