ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ‘നിര്‍ഭയ’ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ ദയാഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കും. രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുന്നതിന് മുമ്ബേ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.നാല് പേര്‍ക്കാണ് കേസില്‍ വധശിക്ഷ ലഭിച്ചത്. ഇതില്‍ മൂന്ന് പേര്‍ തീഹാര്‍ ജയിലിലും ഒരാള്‍ മണ്ടോളി ജയിലിലുമാണ്. കേസിലെ ഒരു പ്രതിയായ രാംസിംഗ് വിചാരണക്കാലത്ത് തന്നെ ആത്മഹത്യ ചെയ്തിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീലുകള്‍ നേരത്തെ തള്ളിയിരുന്നു. റിവ്യു പെറ്റീഷന്‍ നല്‍കാനും പ്രതികള്‍ തയ്യാറായിട്ടില്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് രാഷ്ട്രപതിക്ക് മുമ്ബില്‍ ദയാഹര്‍ജി നല്‍കുക മാത്രമാണ് ഇനിയുള്ള മാര്‍ഗം.രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടി രാജ്യതലസ്ഥാനത്ത് വെച്ച്‌ ഓടുന്ന ബസിലിട്ട് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്. ഡിസംബര്‍ 29ന് ചികിത്സക്കിടെ കുട്ടി മരിച്ചു