ബമാക്കോ: മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിുക്കേറ്റു.ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നു മാലി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബുർകിന ഫാസോയുമായി ചേർന്നുള്ള അതിർത്തിയിൽ ഒരു മാസത്തിന് മുൻപ് നടന്ന ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സൈനിക പോസ്റ്റിനടുത്ത് നിന്ന് പത്ത് പേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് സൂചന. ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ ബമാക്കോയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ നിന്ന് ആരംഭിച്ച ജിഹാദി ആക്രമണം മധ്യ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
സർക്കാരിന് 2012 ൽ ഉണ്ടായ പ്രക്ഷോഭം അടിച്ചമർത്താൻ സാധിക്കാതെ വന്നതിനെ തുടർന്ന് വടക്കൻ മാലി അൽ ഖായിദ ബന്ധമുള്ള ജിഹാദികളുടെ അധീനതയിലായിരുന്നു. ജിഹാദികൾക്കെതിരെ ഫ്രഞ്ച് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്ത് വന്നിരുന്നു. എന്നാൽ, ജിഹാദികൾ കൂടുതൽ പ്രദേശങ്ങളിൽ തമ്പടിക്കുകയും ആക്രമണങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. നിജർ അതിർത്തിക്കടുത്ത് മേനക പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് മാലി വാർത്താവിനിമയ വകുപ്പ് മന്ത്രി യയാ സംഗാരെ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടങ്ങി.മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി മാലി സർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.