കൊച്ചി: കൊച്ചി നഗരസഭ മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി തുടരുന്നു. സൗമിനി ജെയിന് മേയർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ആറ് കൗണ്‍സിലര്‍മാരാണ് മേയർക്കെതിരേ പരസ്യമായി രംഗത്തെത്തിയത്.രണ്ടര വര്‍ഷത്തിന് ശേഷം സൗമിനി ജെയിന് സ്ഥാനമൊഴിയുമെന്ന് ധാരണ ഉണ്ടാക്കിയിരുന്നതാണ്. മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നുവെന്ന് കൗൺസിലർമാർ പറഞ്ഞു. മേയർ നടത്തുന്നത് പാർട്ടി വിരുദ്ധ നടപടിയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
സൗമിനി ജെയിന് മേയർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ കൗണ്‍സിലര്‍മാര്‍
