തൃശ്ശൂര്‍: പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളെ കേരളാ പൊലീസ് ക്രൂരമായി കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കള്‍. മൃതദേഹം തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നും, ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശ് ആരോപിച്ചു.ഏറ്റുമുട്ടലല്ല, ഇരുവരെയും ക്രൂരമായി കൊന്നതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അതേ സമയം ഏറ്റുമുട്ടല്‍ നടന്ന ഉടനുള്ള ഫോട്ടോ തിരിച്ചറിയുന്നതിനായി തമിഴ്‌നാട് പോലീസ് വഴി കാര്‍ത്തിയുടെ ബന്ധുക്കള്‍ക്ക് നല്‍കാനും ആലോചനയുണ്ട് . കൊല്ലപ്പെട്ടവരില്‍ മണിവാസകത്തിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണി വാസകത്തിന്റെ സഹോദരി ലക്ഷ്മിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത് .മണിവാസന്റെ ശരീരത്തില്‍ കണ്ണില്ലെന്ന് സഹോദരി ലക്ഷ്മി പറഞ്ഞു.മൃതദേഹങ്ങള്‍ കാണാന്‍ പാലക്കാട് എസ്പി അനുമതി നല്‍കിയിരുന്നു .സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ബന്ധുക്കുടെ ആവശ്യം നവംബര്‍ 2 ന് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും