വാർത്തകൾ
🗞🏵 *വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്.* വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ സർക്കാർ ഓഫീസുകളും ചെക്കുപോസ്റ്റുകളിലും സുരക്ഷ വർധിപ്പിച്ചു.

🗞🏵 *പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6,934 പോക്‌സോ കേസുകള്‍* . ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
 
🗞🏵
*നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി.* പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ ധനസഹായം നൽകുന്നത്.മൂന്ന് ലക്ഷം രൂപവരെ ധനസഹായം നൽകും

🗞🏵 *ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 5 കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു.* മരണമടഞ്ഞ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കുപ്വാര നിവാസിയായ ഐജാസ് മാലിക് ആണ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്
 
🗞🏵 *നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ അഭിമാനവും സ്വത്വവുമാണെന്നും നമുക്കെതിരെ യുദ്ധം ജയിക്കാൻ കഴിയാത്തവർ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.* നിക്ഷിപ്ത താൽപര്യങ്ങൾക്കായി സർക്കാരുകൾ രൂപീകരിച്ച പരിവൃത്തി അവസാനിക്കുകയും ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരത ഉണ്ടാകുകയും ചെയ്യും. 370–ാം വകുപ്പ് ജമ്മു കശ്മീരിന് വിഘടനവാദവും ഭീകരവാദവും മാത്രമേ നൽകിയിട്ടുള്ളൂ.

🗞🏵 *പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു.* 74 പേരാണ് ഇതുവരെ മരിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ഖാന്‍ നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.

🗞🏵 *ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരെ സഹായിക്കുവാനായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ്മയുണ്ടാക്കുവാൻ പദ്ധതിയുണ്ടെന്ന്* പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിയമിക്കപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെജ്. ക്രൈസ്തവ വിശ്വാസികളാണ് ലോകത്തിൽ ഏറ്റവും പീഡനങ്ങൾക്ക് വിധേയരാകുന്ന സമൂഹമെന്നു വത്തിക്കാൻ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ ക്രൈസ്തവരെയും, മറ്റ് മത ന്യൂനപക്ഷങ്ങളെയും സഹായിക്കുവാനായി ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്നും ട്രിസ്റ്റൺ ആസ്ബെജ് പറഞ്ഞു.

🗞🏵 *എം ജി സർവകലാശാല മാർക്ക് ദാനത്തിൽ ഇടപെട്ട കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ.* ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ.ടി. ജലീൽ വെല്ലുവിളിച്ചു. ആരോപണം ശരിയായത് കൊണ്ടാണ് മാർക്ക് ദാനം റദ്ദാക്കി ജലീൽ രക്ഷപെടാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

🗞🏵 *ചാവക്കാടുനിന്ന് പോയ ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്നു.* 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചു. ഒരാളെ കാണാനില്ല. രക്ഷപെട്ടവരെ കോസ്റ്റ് ഗാര്‍‍ഡ് മട്ടാഞ്ചേരി വാര്‍ഫിലെത്തിക്കും . വടകര ചോമ്പാലയില്‍ നിന്ന് 4 പേരുമായി പോയ ‘ലഡാക് ‘ ബോട്ട് കാണാതായി. 2 പേരുമായി അഴിത്തലയില്‍ നിന്ന് പോയ ‘തൗഫീക് ‘ ബോട്ടിനെക്കുറിച്ചും വിവരമില്ല

🗞🏵 *എംജി സർവകലാശാല നവംബർ ഒന്നാം തീയതി നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.* പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്.

🗞🏵 *പുതിയ വൈദ്യുതവാഹന നയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍.* ആദ്യം തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് നിര്‍ദേശം നടപ്പിലാക്കുക. പിന്നീട് മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

🗞🏵 *വാളയാര്‍ കേസില്‍ സെഷന്‍സ് കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.* സെഷന്‍സ് കോടതി കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഹാജരായില്ലെന്നാണ് സെഷന്‍സിന്റെ റിപ്പോര്‍ട്ട്.

🗞🏵 *തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്.* ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സെല്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി.

🗞🏵 *പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി.* ഒന്നാം പ്രതിയും കരാർ കമ്പനി എംഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എംടി തങ്കച്ചൻ, നാലാം പ്രതിയായ ടിഒ സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 14 വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നീട്ടിയത്.

🗞🏵 *അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡേ.* ക്ഷേത്ര-പള്ളി തര്‍ക്ക കേസില്‍ 40 ദിവസത്തിലേറെയായി തുടര്‍ച്ചയായി വാദം കേട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാണ് 63 കാരനായ ജ. ബോബ്‌ഡേ.കരിയറിലെ നാഴികക്കല്ലായിരിക്കുമോ അയോധ്യ വിധിയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.

🗞🏵 *കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.* മേയര്‍ സൗമിനി ജെയിനില്‍ നിന്നും ഭരണ സമിതി പിരിച്ച്‌ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

🗞🏵 *ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആരാകും എന്ന അനിശ്ചിതത്വം നിലനില്‍ക്കവെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി.* സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളില്‍ ആയിരുന്ന താരത്തെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

🗞🏵 *സരിത നായര്‍ക്ക്​ മൂന്ന്​ വര്‍ഷം തടവ്​ ശിക്ഷ.* കോയമ്ബത്തൂര്‍ കോടതിയുടേതാണ്​ വിധി. കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌​ പണം തട്ടിയെടുത്തെന്ന കേസിലാണ്​ ശിക്ഷ.സരിതക്കൊപ്പം ബിജു രാധാകൃഷ്​ണനും തടവ്​ ശിക്ഷ ലഭിച്ചിട്ടുണ്ട്​. ഇരുവര്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്​.

🗞🏵 *ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഡല്‍ഹി ഹൈക്കോടതി.* ഫേസ്ബുക്ക് സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നത് വരെ ബാബാ രാംദേവിന് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.

🗞🏵 *സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തളളി.* തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.എറണാകുളത്തും വയനാട്ടിലും സ്ഥാനാര്‍ഥിയാകാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയെന്നായിരുന്നു സരിതയുടെ ആരോപണം.

🗞🏵 *വാളയാര്‍ സംഭവത്തിലെ ജനരോഷം മറയ്ക്കാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണ് അട്ടപ്പാടിയില്‍ നടന്നതെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍.* വെടിവയ്പില്‍ ദുരൂഹതയുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ കേരളത്തിലെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.

🗞🏵 *വത്തിക്കാനില്‍ നവംബര്‍ 21, 22 തീയതികളില്‍ അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ പ്രതിനിധികളുമായി വത്തിക്കാന്‍ നടത്തുന്ന അന്തര്‍ദേശീയ സഭൈക്യ സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തെ വത്തിക്കാനിലെ സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു.* വത്തിക്കാനില്‍ നടക്കുന്ന സുപ്രധാനമായ ഈ സംവാദത്തില്‍ ഇരുസഭകളില്‍നിന്നുമായി സഭാതലവന്മാരും ദൈവശാസ്ത്രജ്ഞരുമടക്കം പത്ത് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

🗞🏵 *കോട്ടയം അതിരൂപത യിലെ വിശുദ്ധ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഡോ. ജേക്കബ് കൊല്ലംപറന്പില്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാര്‍ കുര്യാക്കോസ് കുന്നശേരി മിഷനറി അവാര്‍ഡ് ബിജ്നോര്‍ രൂപതയിലെ വൈദികന് സമ്മാനിച്ചു.* അസാധാരണ പ്രേഷിത മാസാചാരണ പരിപാടികളോടനുബന്ധിച്ച് ബിജ്നോര്‍ രൂപതയിലെ നജീബാബദില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ഷിബു തുണ്ടത്തിലിനാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പ്രഥമ അവാര്‍ഡ് സമര്‍പ്പിച്ചത്.

🗞🏵 *പുതിയ പാലാരിവട്ടം പാലത്തിന് മെട്രോ ഉപദേശകന്‍ ഇ ശ്രീധരന്റെ നൂറ് വര്‍ഷം ഗ്യാരന്റി.* ശ്രീധരന്‍ നൂറ് വര്‍ഷം ഗ്യാരന്റി ഉറപ്പ് നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം മേല്‍പാലത്തിന്റെ പണി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ചെലവ് വരുന്നത് 18 കോടി രൂപയാണ്.

🗞🏵 *ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇബ്രാഹിം ഫിറോസി എന്ന യുവാവുൾപ്പെടെ ഏഴു രാഷ്ട്രീയത്തടവുകാരെ ഇറാൻ ജാമ്യത്തിൽ വിട്ടയച്ചതായി റിപ്പോർട്ട്.* സംഭവം നടന്നിട്ട് ഒരു വർഷമായെങ്കിലും പ്രസ്തുത വാർത്ത സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ എന്ന സംഘടന കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ജാമ്യത്തിൽ വിട്ടവരുടെ പട്ടികയിൽ നാലു മാധ്യമപ്രവർത്തകരും, രണ്ട് ആക്ടിവിസ്റ്റുകളുമുണ്ട്.

🗞🏵 *ഡെങ്കിപ്പനി ബാധിച്ച് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മരിച്ചതോടെ നാടിനെ കണ്ണീരിലാഴ്ത്തി പിഞ്ചുകുഞ്ഞ്.* സെക്കന്തരാബാദിലെ മഞ്ജേരിയയിലാണ് സംഭവം.15 ദിവസത്തിനിടെയാണ് കുടുംബത്തിലെ നാല് പേര്‍ മരിച്ചുത്. മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതാകട്ടെ നവജാത ശിശുമാത്രം.

🗞🏵 *പെണ്‍ക്കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് ജ്യേഷ്ഠ സഹോദരന്‍ ഉണ്ണികൃഷ്ണന്‍.* പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചിരുന്നതായി ഉണ്ണികൃഷ്ണന്‍ സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുന്നത് ശരിയല്ല. കേസില്‍ പുനരന്വേഷണം വേണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

🗞🏵 *പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി സ്ഥിരീകരണം.* ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച് ഐ വി ബാധിതരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫര്‍ ഘംഗ്രോയാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍.അണുബാധയുള്ള സിറിഞ്ചുകള്‍ ഈ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ എച്ച് ഐ വി ബാധിതരായത്.

🗞🏵 *ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു.* തിരുവനന്തപുരം തിരുമലയിൽ ഉത്തരേന്ത്യക്കാരിയായ 15 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അഞ്ച് വർഷം മുൻപ് തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചതായും പറഞ്ഞു.

🗞🏵 *മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്നും, ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.* പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണ്. മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചു. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസി സിക്കുമെന്ന് വ്യക്തമാക്കണം. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവ മാവോയിസ്റ്റുകളെന്നും, മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളതെന്നും എം ടി രമേശ് പറഞ്ഞു.

🗞🏵 *വിവാദമായ വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.* കേസില്‍ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

🗞🏵 *വാ​ള​യാ​റി​ൽ മ​ര​ണ​പ്പെ​ട്ട ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ മാ​താ​പി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു.* സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ൽ ഉ​ന്ന​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ഓ​ഫീ​സി​ൽ​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

🗞🏵 *മലമ്ബുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്‌.എസ്.സി. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ – ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.* ബി.വി.എസ്.സി. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ രണ്ടിന് രാവിലെ 11 ന് വി.എച്ച്‌.എസ്.സി. ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0491-2815066.

🗞🏵 *പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍30 റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ്.* ഐജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.

🗞🏵 *കനത്ത മഴയില്‍ വ​ഞ്ചി​യൂ​ര്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം.* അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​ത്തെ നെ​ല്‍​ക്കൃ​ഷി​ വെള്ളത്തിലായി . ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ല്‍ ഏറ്റവും കൂടുതല്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന മേ​ഖ​ല​യാ​ണി​ത്.

🗞🏵 *വാളയാര്‍ കേസില്‍ പൊലീസിനെതിരെ ഉയര്‍ന്ന ജനരോഷം മറയ്ക്കാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണ് പാലക്കാട്ടെ മാവോയിസ്റ്റ് വെടിവെപ്പെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍.* അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലാത്തതാണ്. വെടിവെപ്പില്‍ ദുരൂഹതയുണ്ടെന്നും, വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.

🗞🏵 *കുട്ടികള്‍ക്ക് മുട്ട ആഹാരമായി നല്‍കിയാല്‍ വലുതാകുമ്ബോള്‍ അവര്‍ നരഭോജികളാകുമെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭര്‍ഗവ.* മുട്ട നല്‍കാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറയുന്നു.

🗞🏵 *കേ​ര​ള​ത്തി​ല്‍ അ​തി നൂ​ത​ന വി​ദ്യാ​ഭ്യാ​സം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി സി. ​ര​ വീ​ന്ദ്ര​നാ​ഥ് .* പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ സമ്ബൂര്‍ണ്ണ ണ ഡി​ജി​റ്റ​ലാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

🗞🏵 *രാജ്യത്തെ കുലുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാകുമെന്ന് സൂചന.* പ്രസിഡന്‍റിന് ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

🗞🏵 *രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടൈ നേ​ത്യ​ത്ത​ത്തി​ലു​ള്ള സം​ഘ​വും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ പിടിച്ചെടുത്തു .* ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ലം എ​സ്‌എ​ന്‍ ക​ട​വി​ന് സ​മീ​പം ക​രി​ത്ത​റ​യി​ല്‍ യൂ​സ​ഫി​ന്‍റെ വീ​ടി​ന് സമീപത്തെ ഷെഡില്‍ നിന്നുമാണ് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ കണ്ടെടുത്തത് .

🗞🏵 *ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.* വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റായ www.arogyakeralacm.gov.in സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ നാളെ (നവംബര്‍ 1) രാവിലെ 10 മണിക്ക് മുമ്ബായി യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം സിവില്‍ സ്‌റ്റേഷനിലുള്ള ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തണം.

🗞🏵 *ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍.* മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, രാഷ്​ട്രീയക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന്​ വാട്​സ്​ ആപ്​. ഇസ്രായേല്‍ സ്​പൈവെയറായ പെഗാസസ്​ ഉപയോഗിച്ച്‌​ ഇന്ത്യക്കാരെ നിരീക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

🗞🏵 *വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു.* ശമ്ബളം എല്ലാമാസവും അവസാന പ്രവൃത്തി ദിവസം വികരണം ചെയ്യുക. ഡ്രൈവര്‍ കം കണ്ടക്ടടര്‍ സംവിധാനം പുനസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക എന്നിങ്ങമെയാണ് ആവശ്യങ്ങള്‍.

🗞🏵 *അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകത്തിന്റെയും, കാര്‍ത്തിക്കിന്റെയും മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് കോടതി നിര്‍ദേശം.* പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. സംസ്കാര ചടങ്ങുകള്‍ക്കായി മണിവാസകത്തിന്റെയും, കാര്‍ത്തിക്കിന്റെയും മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

🗞🏵 *ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്, ര​ണ്ടു​വ​ര്‍​ഷ​ത്തെ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ ലാ​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി കോ​ഴ്സി​ലേ​ക്ക് ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റി​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.* അ​പേ​ക്ഷ​ക​ര്‍ 40 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പ്ല​സ് ടു ​ഫി​സി​ക്സ്, ബ​യോ​ള​ജി, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ള്‍ പാ​സാ​യി​രി​ക്ക​ണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ​ണ്‍: 9495128562.

🗞🏵 *തിരുവനന്തപുരം നഗരത്തിലെ സ്കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു.* ഇന്ന് കഞ്ചാവുപയോഗത്തിനും കൈമാറ്റത്തിനും ഒരു സ്കൂളില്‍ നിന്ന് മാത്രം പിടിയിലായത് 15 സ്കൂള്‍ കുട്ടികള്‍. എക്സൈസ് വിദ്യാര്‍ത്ഥികള്‍ക്ക് കൌണ്‍സിലിംഗ് നൽകി.

🗞🏵 *അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം പ്രാ​പി​ച്ച മ​ഹാ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു.* ല​ക്ഷ​ദ്വീ​പി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​രി​ക്കു​ക​യാ​ണ്. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​യി 214 പേ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മാ​ണ് ദ്വീ​പി​ല്‍ വീ​ശു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്.

🥈🥈🥇🥈🥈🥇🥈🥈🥇🥈🥈

*ഇന്നത്തെ വചനം*

ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ –
യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
പുരമുകളിലായിരിക്കുന്നവന്‍ വീട്ടില്‍ നിന്ന്‌ എന്തെങ്കിലും എടുക്കാന്‍ താഴേക്ക്‌ ഇറങ്ങാതിരിക്കട്ടെ.
വയലിലായിരിക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്‌.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം!
നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും.
ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും.
ഇതാ, ക്രിസ്‌തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്‌.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
മത്തായി 24 : 15-24
🥈🥈🥇🥈🥈🥇🥈🥈🥇🥈🥈

*വചന വിചിന്തനം*
വഴിതെറ്റിക്കപെടാനുള്ള സാധ്യതയെ കുറിച്ചാണ് ഈശോ നമ്മോട് പറയുന്നത് .വിശ്വാസ സമൂഹത്തെ പലതരത്തിൽ വഴിതെറ്റിക്കാൻ പലരും പല കാലങ്ങളിൽ പല രീതിയിൽ ശ്രമിച്ചു വരുന്നു.
ഇന്ന് വിശ്വാസസമൂഹം നേരിടുന്നത് ശാരീരികമായ ആക്രമണങ്ങളെക്കാൾ കൂടുതൽ ബൗദ്ധികമായ ആക്രമണങ്ങളാണ്. വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങൾ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത് .
മാത്രമല്ല വിശ്വാസത്തെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനും പലരും ശ്രമിക്കുന്നു.
ഇതിലൊക്കെ വീണുപോകുന്ന വർ ധാരാളമാണ് .
എന്നാൽ സകല പീഡനങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് സത്യവിശ്വാസത്തിൽ മുറുകെ പിടിക്കുന്നവർ വളരെയധികം ഉണ്ട്
.വഴിതെറ്റുന്നവരുടെയും തെറ്റിക്കുന്നവരുടെയും ലോകത്ത് വിശ്വാസത്തെ മുറുകെ പിടിച്ച് പ്രാർത്ഥനയോടെ മുന്നേറാൻ നമുക്ക് പരിശ്രമിക്കാം.
🥈🥈🥇🥈🥈🥇🥈🥈🥇🥈🥈

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*