ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരില് ട്രെയിനിനു തീപിടിച്ച് മരിച്ചവരുടെ എണ്ണം 65 ആയി.നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. തീപിടിത്തത്തെതുടര്‍ന്ന് ട്രെയിനിനു പുറത്തേക്കു ചാടിയവരും മരിച്ചു.
ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ മൂന്നു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഗുരുതരമായി പൊള്ളലേറ്റവരെ മുള്‍ട്ടാനിലെ ആശുപത്രിയിലേക്ക് ഹെലിക്കോപ്റ്ററില്‍ എത്തിച്ചതായും അധികൃതര്‍ അറിയിച്ചു.