തൃശൂർ: വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. തൃശൂർ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തിലാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾ വാളയാറിൽ എന്താണ് പ്രതികരിക്കാത്തത്. നേതാക്കളെ എവിടെയെങ്കിലും കണ്ടുകിട്ടിയാൽ ഉടൻ എകെജി സെന്ററിൽ ഏൽപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.
വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്…
