സാന്‍ഫ്രാന്‍സിസ്‌കോ: എന്‍.എസ്.ഒ. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്യാന്‍ സഹായം ചെയ്തതിന് ഇസ്രായേല്‍ ഐടി കമ്ബനിയായ എന്‍.എസ്.ഒ.ക്കെതിരെ വാട്‌സാപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.അതേ സമയം എന്‍.എസ്.ഒ വാടസാപ്പിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. വാട്‌സാപ്പിന്റെ പരാതി നിയമപരമായി തന്നെ നേരിടുമെന്ന് എന്‍.എസ്.ഒ.അറിയിച്ചു.
നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിയോഗികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി ലോകമെമ്ബാടുമുള്ള 1400 ഓളം പേരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ചാരന്‍മാരെ സഹായിച്ചെന്നാണ് പരാതി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് വാട്‌സാപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 20 ഓളം രാജ്യത്തുള്ളവരുടെ ഫോണുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്‌തെന്നാണ് ആരോപണം.